Criticism | പൊതുസ്ഥലത്ത് സഹോദരിയെ ചുംബിക്കുന്നത് ഇന്‍ഡ്യന്‍ സംസ്കാരമല്ല; രാഹുല്‍ ഗാന്ധി പ്രിയങ്കയ്ക്ക് മുത്തം നല്‍കിയതിനെ വിമര്‍ശിച്ച് യുപി മന്ത്രി
Jan 11, 2023, 19:14 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
റായ്ബറേലി: (www.kvartha.com) കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സഹോദരിയും എഐസിസി ജെനറല്‍ സെക്രടറിയുമായ പ്രിയങ്ക ഗാന്ധിയെ പൊതുവേദിയില്‍ വച്ച് ചുംബിച്ചതിനെ ചോദ്യം ചെയ്ത് ഉത്തര്‍പ്രദേശ് മന്ത്രി ദിനേശ് പ്രതാപ് സിങ്. പൊതുസ്ഥലത്ത് സഹോദരിയെ ചുംബിക്കുന്നത് ഇന്‍ഡ്യന്‍ സംസ്കാരമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആര്‍എസ്എസിനെ 21-ാം നൂറ്റാണ്ടിലെ കൗരവരുമായി ബന്ധപ്പെടുത്തി രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. 'ആര്‍എസ്എസിനെ കൗരവര്‍ എന്ന് രാഹുല്‍ ഗാന്ധി വിളിക്കുമ്പോള്‍, അദ്ദേഹം ഒരു പാണ്ഡവനാണെന്നാണോ സൂചിപ്പിക്കുന്നത്? അദ്ദേഹം സ്വയം ഒരു പാണ്ഡവനായി കാണുന്നുവെങ്കില്‍, ഏത് പാണ്ഡവനാണ് 50-ാം വയസ്സില്‍ സഹോദരിയെ പരസ്യമായി ചുംബിച്ചത് എന്നും അദ്ദേഹം ചോദിച്ചു.
ഇത് നമ്മുടെ സംസ്കാരമല്ല. കാരണം ഇന്‍ഡ്യന്‍ സംസ്കാരം അത്തരം കാര്യങ്ങള്‍ അനുവദിക്കുന്നില്ല' എന്നും അദ്ദേഹം പറഞ്ഞു. ജനുവരി മൂന്നിന് ഭാരത് ജോഡോ യാത്രയുടെ പര്യടനം ഉത്തര്പ്രദേശിലെത്തിയപ്പോഴായിരുന്നു രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധിയെ ചുംബിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു.
Keywords: UP minister Dinesh Pratap Singh objects to Rahul Gandhi's kiss for sister Priyanka Gandhi Vadra, Criticism, Politics, Rahul Gandhi, Priyanka Gandhi, Minister, BJP, National, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

