Controversy | കാന്‍സര്‍ രോഗം ഭേദമാക്കാന്‍ പശുത്തൊഴുത്ത് കഴുകി അതില്‍ കിടന്നാല്‍ മതിയെന്ന് യുപി മന്ത്രി സഞ്ജയ് സിങ് ഗാങ് വര്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● വിവാഹ വാര്‍ഷികം, ജന്മദിനം തുടങ്ങിയ ആഘോഷങ്ങള്‍ പശുത്തൊഴുത്തില്‍ നടത്തണമെന്നും ആവശ്യം
● ഇതൊന്നും വെറുതെ പറയുന്നതല്ലെന്നും തെളിയിച്ച കാര്യമാണെന്നും തുറന്നുപറച്ചില്‍
ലക്‌നൗ: (KVARTHA) കാന്‍സര്‍ രോഗം ഭേദമാക്കാന്‍ പശുത്തൊഴുത്ത് കഴുകി അതില്‍ കിടന്നാല്‍ മതിയെന്ന് യുപി മന്ത്രി സഞ്ജയ് സിങ് ഗാങ്വര്‍. തീര്‍ന്നില്ല, പത്ത് ദിവസം പശുക്കളെ പരിപാലിച്ചാല്‍ രക്തസമ്മര്‍ദ്ദത്തിന്റെ മരുന്ന് വെട്ടിക്കുറയ്ക്കാമെന്നും കരിമ്പ് വികസന വകുപ്പിലെ മന്ത്രിയായ അദ്ദേഹം പറഞ്ഞു. പകാഡിയ നൗഗവനില്‍ ഗോശാലയുടെ ഉദ് ഘാടന വേളയിലാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം.
പശുപരിപാലനത്തിലൂടെ കാന്‍സര്‍ രോഗത്തെ പൂര്‍ണമായി മാറ്റാനാകുമെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. ഒരു കാന്‍സര്‍ രോഗി കാലിതൊഴുത്ത് വ്യത്തിയാക്കാനും അവിടെ കിടക്കാനും ആരംഭിച്ചാല്‍ രോഗം മാറുമെന്നും ചാണക വറളി കത്തിച്ചാല്‍ കൊതുകില്‍ നിന്നും രക്ഷപ്പെടാമെന്നും അങ്ങനെ പല കാരണങ്ങള്‍ കൊണ്ടും പശു ഉപകാരപ്രദമാണെന്നും സഞ്ജയ് സിങ് സാക്ഷ്യപ്പെടുത്തുന്നു.
പശുപരിപാലനം മഹത്തരമായത് കൊണ്ടുതന്നെ വിവാഹ വാര്‍ഷികം, ജന്മദിനം തുടങ്ങിയ ആഘോഷങ്ങള്‍ പശുത്തൊഴുത്തില്‍ നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
20 mg ഡോസ് രക്തസമ്മര്‍ദത്തിന്റെ മരുന്നു കഴിക്കുന്നവരാണെങ്കില്‍ പശു പരിപാലനം ചെയ്യുന്നതിലൂടെ 10 ദിവസം കൊണ്ട് ഇത് 10mg ഡോസാക്കി കുറയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതൊന്നും വെറുതെ പറയുന്നതല്ലെന്നും തെളിയിച്ച കാര്യമാണെന്നും കൂടി സഞ്ജയ് സിങ് അടിവരയിട്ടു പറയുന്നുമുണ്ട്.
#CowTherapy #HealthClaims #Controversy #SanjaySingh #CancerCure #Politics
