Killed | 'വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ കാമുകന്‍ കെട്ടിടത്തിന്റെ 3-ാം നിലയില്‍ നിന്നും താഴേക്കെറിഞ്ഞു കൊലപ്പെടുത്തി'; രക്ഷപ്പെടാനായി സഹോദര വേഷം ചമഞ്ഞ് മൃതദേഹവുമായി പോകുന്നതിനിടെ യുവാവ് പൊലീസ് പിടിയില്‍

 


ADVERTISEMENT

നോയിഡ: (www.kvartha.com) വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും താഴേക്കെറിഞ്ഞു കൊലപ്പെടുത്തിയെന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മീററ്റിനടുത്ത് ചൊവ്വാഴ്ചയാണ് നടുക്കുന്ന സംഭവം റിപോര്‍ട് ചെയ്തത്.

Killed | 'വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ കാമുകന്‍ കെട്ടിടത്തിന്റെ 3-ാം നിലയില്‍ നിന്നും താഴേക്കെറിഞ്ഞു കൊലപ്പെടുത്തി'; രക്ഷപ്പെടാനായി സഹോദര വേഷം ചമഞ്ഞ് മൃതദേഹവുമായി പോകുന്നതിനിടെ യുവാവ് പൊലീസ് പിടിയില്‍

കൊലയ്ക്ക് ശേഷം യുവതിയുടെ മൃതദേഹവുമായി പോകുന്നതിനിടെയാണ് കാമുകന്‍ ഗൗരവ് പൊലീസ് പിടിയിലാകുന്നത്. അറസ്റ്റിലായ ഗൗരവ് നേരത്തെ തന്നെ യുവതിയെ ശല്യം ചെയ്യാറുണ്ടായിരുന്നുവെന്നും ഇത് സംബന്ധിച്ച് പൊലീസില്‍ പരാതിപ്പെട്ടിരുന്നുവെന്നും ശീതളിന്റെ സഹോദരന്‍ പറഞ്ഞു.

സംഭവത്തെ കുറിച്ച് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അശുതോഷ് ദ്വിവേദി പറയുന്നത്:

ഹോഷിപുര്‍ ശര്‍മ മാര്‍കറ്റിലെ ഒരു ഇന്‍ഷൂറന്‍സ് കംപനിയിലെ ജീവനക്കാരിയായ ശീതളാണ് (22) കൊല്ലപ്പെട്ടത്. ഗൗരവിന്റെ വിവാഹഭ്യര്‍ഥന ശീതള്‍ നിരസിച്ചതിന് പിന്നാലെ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് തള്ളി താഴേക്കെറിയുകയായിരുന്നു. തുടര്‍ന്ന് താഴെയെത്തിയ ഗൗരവ് ദൃക്സാക്ഷികളോട് മരിച്ചുകിടക്കുന്നത് തന്റെ സഹോദരിയാണെന്ന് പറയുകയും ആശുപത്രിയിലേക്കെന്ന വ്യാജേന മൃതദേഹവുമായി പോവുകയുമായിരുന്നു.

ഉത്തര്‍പ്രദേശിലെ ബിജ്നോറിലേക്കാണ് മൃതദേഹം കൊണ്ടുപോകാന്‍ താന്‍ ഉദ്ദേശിച്ചതെന്ന് ഗൗരവ് പറഞ്ഞു. യുവതിയുമായി തന്റെ വിവാഹം കഴിഞ്ഞിരുന്നുവെന്നും ഈയിടെയായി തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നുമാണ് ഗൗരവിന്റെ മൊഴി.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഗൗരവ് ശീതളിനെ ശല്യം ചെയ്യാറുണ്ടായിരുന്നു. ഇത് തുടര്‍ന്നപ്പോള്‍ കഴിഞ്ഞ സെപ്റ്റംബര്‍ 29-ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഗൗരവിനെ സ്‌റ്റേഷനില്‍ വിളിപ്പിച്ച് മേലില്‍ ആവര്‍ത്തിക്കില്ലെന്ന ഉറപ്പില്‍ വിട്ടയക്കുകയായിരുന്നു.

എന്നാല്‍, ഗൗരവുമായി ചേര്‍ന്ന് പൊലീസുകാര്‍ ഉണ്ടാക്കിയ 'ഉടമ്പടി' സ്വീകരിക്കാന്‍ തങ്ങളെ നിര്‍ബന്ധിക്കുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.

Keywords: UP Man, Rejected, Throws Woman Off 3rd Floor, Escapes With Her Body, News,Local News, Murder, Police, Arrested, Dead Body, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia