Friend Died | അടുത്ത സുഹൃത്തിന്റെ വിയോഗം താങ്ങാനായില്ല; 'യുപിയില്‍ അര്‍ബുദം ബാധിച്ച് മരിച്ച കൂട്ടുകാരന്റെ ചിതയിലേക്ക് ചാടി 40 കാരന്‍ ആത്മഹത്യ ചെയ്തു'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലക്‌നൗ: (www.kvartha.com) അടുത്ത സുഹൃത്തിന്റെ അന്ത്യകര്‍മങ്ങള്‍ക്കെത്തിയ 40 കാരന്‍ വിയോഗം താങ്ങാനാവാതെ അതേ ചിതയില്‍ ചാടി മരിച്ചതായി റിപോര്‍ട്. ആനന്ദ് (40) എന്നയാളാണ് ആത്മഹത്യ ചെയ്തത്. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. 

അര്‍ബുദം ബാധിച്ച് മരിച്ച സുഹൃത്തിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ 40 കാരന്‍, ചടങ്ങ് കഴിഞ്ഞ് ബന്ധുക്കള്‍ മടങ്ങാന്‍ തുടങ്ങുന്നതിനിടെ ചിതയിലേക്ക് ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Aster mims 04/11/2022

ആനന്ദിന്റെ അടുത്ത സുഹൃത്തായിരുന്നു നാഗ്ല ഖാന്‍ഗര്‍ സ്വദേശി അശോക് (42). അര്‍ബുദ ബാധിതനായിരുന്ന അശോക് ശനിയാഴ്ച രാവിലെയാണ് മരിച്ചത്. രാവിലെ 11 മണിയോടെ യമുനയുടെ തീരത്ത് അദ്ദേഹത്തിന്റെ അന്ത്യകര്‍മങ്ങള്‍ നടന്നു. ചടങ്ങില്‍ ആനന്ദും പങ്കെടുത്തിരുന്നു.

ആളുകള്‍ ശ്മശാനസ്ഥലത്ത് നിന്ന് പുറത്തിറങ്ങാന്‍ തുടങ്ങിയപ്പോള്‍, ആനന്ദ് പെട്ടെന്ന് ചിതയിലേക്ക് ചാടിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതുകണ്ട ചിലര്‍ ആനന്ദിനെ ചിതയില്‍ നിന്ന് പുറത്തെടുത്ത് ജില്ലാ ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ആഗ്ര മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ യാത്രാമധ്യേ ആനന്ദ് മരിച്ചതായി സിര്‍സഗഞ്ച് സര്‍കിള്‍ ഓഫീസര്‍ (സിഒ) പ്രവീണ്‍ തിവാരി പറഞ്ഞു.

Friend Died | അടുത്ത സുഹൃത്തിന്റെ വിയോഗം താങ്ങാനായില്ല; 'യുപിയില്‍ അര്‍ബുദം ബാധിച്ച് മരിച്ച കൂട്ടുകാരന്റെ ചിതയിലേക്ക് ചാടി 40 കാരന്‍ ആത്മഹത്യ ചെയ്തു'


Keywords:  News, National, National-News, UP Man, Friend's Funeral Pyre, Friend Died, UP News, Suicide, UP Man Jumps Into Friend's Funeral Pyre, Dies: Cops.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia