Booked | രാഹുല്‍ ഗാന്ധിക്ക് നേരെ വധഭീഷണി മുഴക്കിയെന്ന സംഭവത്തില്‍ യുപി സ്വദേശിക്കെതിരെ കേസ്
May 22, 2023, 20:09 IST
ന്യൂഡെല്‍ഹി: (www.kvartha.com) കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് നേരെ വധഭീഷണി മുഴക്കിയെന്ന സംഭവത്തില്‍ യുപി സ്വദേശിക്കെതിരെ കേസ്. ഖൊരഖ്പൂര്‍ സ്വദേശി മനോജ് റായ്‌ക്കെതിരെ ലക്‌നൗ പൊലീസാണ് കേസെടുത്തത്. കോണ്‍ഗ്രസ് പാര്‍ടി മീഡിയ കണ്‍വീനര്‍ ലല്ലന്‍ കുമാറിന്റെ ഫോണില്‍ വിളിച്ച് രാഹുല്‍ ഗാന്ധിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാണ് പരാതി.
ഇക്കഴിഞ്ഞ മാര്‍ച് 25 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. രാഹുല്‍ ഗാന്ധി, നരേന്ദ്രമോദി, യോഗി ആദിത്യനാഥ് അടക്കമുളള രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ മുമ്പും വധഭീഷണിയുണ്ടായിട്ടുണ്ട്.
നേരത്തെ കേരളാ സന്ദര്‍ശനത്തിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചാവേര്‍ ആക്രമണത്തിലൂടെ വധിക്കുമെന്ന് ബിജെപി ഓഫീസിലേക്ക് ഭീഷണിക്കത്ത് എത്തിയിരുന്നു. എറണാകുളം കതൃക്കടവ് സ്വദേശി ജോണിയുടെ പേരിലാണ് കത്തയച്ചത്. പിന്നീടുള്ള അന്വേഷണത്തില്‍ ഇയാള്‍ക്ക് കത്തുമായി ബന്ധമില്ലെന്നും കേസില്‍പ്പെടുത്താനായി അയല്‍വാസിയാണ് കത്തയച്ചതെന്നും വ്യക്തമായി.
ഇക്കഴിഞ്ഞ മാര്‍ച് 25 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. രാഹുല്‍ ഗാന്ധി, നരേന്ദ്രമോദി, യോഗി ആദിത്യനാഥ് അടക്കമുളള രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ മുമ്പും വധഭീഷണിയുണ്ടായിട്ടുണ്ട്.
Keywords: UP man booked for threatening to kill Rahul Gandhi, New Delhi, News, Politics, Rahul Gandhi, Phone Call, Investigation, Congress, Complaint, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.