Dead | അയല്‍വാസിയുടെ വീട്ടില്‍ നിന്ന് പിടികൂടിയ ഉഗ്രവിഷമുള്ള പാമ്പിനെ എടുത്ത് കഴുത്തിലിട്ടു; കടിയേറ്റ് യുവാവിന് ദാരുണാന്ത്യം
Aug 22, 2022, 14:15 IST
ADVERTISEMENT
ഷാജഹാന്‍പൂര്‍: (www.kvartha.com) അയല്‍വാസിയുടെ വീട്ടില്‍ നിന്ന് പിടികൂടിയ ഉഗ്രവിഷമുള്ള പാമ്പിനെ എടുത്ത് കഴുത്തിലിട്ടു. പാമ്പിന്റെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം. പാമ്പ് പിടുത്തക്കാരന് ദേവേന്ദ്ര മിശ്രയാണ് തന്റെ ഗ്രാമത്തിലെ അയല്‍വാസിയുടെ വീട്ടില്‍ നിന്ന് പാമ്പിനെ പിടികൂടിയത്.
ഉഗ്രവിഷമുള്ള പാമ്പിനെ രക്ഷിച്ച ശേഷം കഴുത്തില്‍ ചുറ്റിയ പാമ്പുമായി മിശ്ര ഗ്രാമം ചുറ്റിനടന്നു. മിശ്ര പാമ്പിനെ പിടികൂടുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ചെറിയ പെണ്‍കുട്ടിയുടെ കഴുത്തിലും പാമ്പിനെ ഇട്ടുകൊടുക്കുന്നത് കാണാം.
പാമ്പിനെ പിടികൂടി രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇയാളെ അത് കടിച്ചത്. കടിയേറ്റിട്ടും ആശുപത്രിയില്‍ പോകാതെ പച്ചമരുന്നുകളും മറ്റും കഴിച്ച് ഇരിക്കുകയായിരുന്നു. കുറച്ചുസമയത്തിന് ശേഷം മരണം സംഭവിച്ചു.
Keywords: UP Man Bit While Showing Off Snake He Rescued, Dies, Snake, News,attack, Dead, Hospital, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

