Madrassa Board | മദ്രസകളിൽ പഠിക്കുന്ന അമുസ്‌ലിം കുട്ടികളെ സർവേ നടത്തി മറ്റ് സ്‌കൂളുകളിൽ പ്രവേശിപ്പിക്കണമെന്ന് വീണ്ടും ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ; തള്ളി മദ്രസ ബോർഡ്; യുപിയിൽ പോര്
Jan 21, 2023, 11:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലക്നൗ: (www.kvartha.com) അമുസ്‌ലിം കുട്ടികളെ മദ്രസകളിൽ പഠിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യുപി മദ്രസ ബോർഡും ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനും (NCPCR) തമ്മിൽ പോര്. മദ്രസകളിലെ അമുസ്‌ലിം കുട്ടികളുടെ സർവേ നടത്തി അവരെ മറ്റ് സ്‌കൂളുകളിൽ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എൻസിപിസിആർ അടുത്തിടെ യുപി സർക്കാരിന് കത്തെഴുതിയിരുന്നു. ഈ ശുപാർശ യുപി മദ്രസ ബോർഡ് തള്ളുകയും ചെയ്തു. വിഷയത്തിൽ നടപടിയെടുക്കാൻ ഉത്തർപ്രദേശിലെ ന്യൂനപക്ഷ ക്ഷേമ, വഖഫ് വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിക്ക് എൻസിപിസിആർ വീണ്ടും നോട്ടീസ് അയച്ചിരിക്കുകയാണ് ഇപ്പോൾ.
2022 ഡിസംബർ എട്ടിന് അയച്ച കത്തിൽ ന്യൂനപക്ഷ ക്ഷേമ, വഖഫ് വകുപ്പ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും കമ്മീഷന് ഇത് സംബന്ധിച്ച് ഒരു റിപ്പോർട്ടും ലഭിച്ചിട്ടില്ലെന്നും എൻസിപിസിആർ പ്രസിഡന്റ് പ്രിയങ്ക കനുങ്കോ നോട്ടീസിൽ പറഞ്ഞു. കൂടാതെ, യുപി സംസ്ഥാന മദ്രസ വിദ്യാഭ്യാസ ബോർഡ് ചെയർമാൻ ഡോ. ഇഫ്തിഖർ അഹ്‌മദ് ജാവേദ്, മദ്രസകളിൽ ഇതര മതസ്ഥരായ കുട്ടികളെ തുടരണമെന്ന് വാദിച്ച് വിവിധ മാധ്യമങ്ങളിൽ അപ്രസക്തവും വ്യത്യസ്തവുമായ പ്രസ്താവനകൾ നടത്തിയെന്നും വിവിധ മാധ്യമ റിപ്പോർട്ടുകൾ കമ്മീഷന് ലഭിച്ചതായും അവർ പറഞ്ഞു.
കുട്ടികളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുക മാത്രമല്ല, കമ്മീഷന്റെ ഉത്തരവിനെ അവഹേളിക്കുകയും ചെയ്യുന്ന യുപി സംസ്ഥാന മദ്രസ വിദ്യാഭ്യാസ ബോർഡ് ചെയർമാന്റെ പ്രസ്താവനയോട് ശക്തമായി വിയോജിക്കുന്നതായി കമ്മീഷൻ പറയുന്നു. നേരത്തെ അയച്ച കത്തിൽ കമ്മീഷൻ ശുപാർശകൾ അനുസരിച്ച് വിഷയത്തിൽ ഉടൻ ഉചിതമായ നടപടിയെടുക്കാൻ കമ്മീഷൻ സ്പെഷ്യൽ സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
അതേസമയം, യുപി മദ്രസ ബോർഡ് യോഗം കഴിഞ്ഞ ബുധനാഴ്ച ഡോ.ഇഫ്തിഖർ ജാവേദിന്റെ അധ്യക്ഷതയിൽ ചേർന്നിരുന്നു. ബാലാവകാശ സംരക്ഷണ കമ്മീഷന്റെ കത്ത് സംസ്ഥാന സർക്കാർ മുഖേന മദ്രസ ബോർഡിന് ലഭിച്ചിരുന്നുവെന്നും അത് പരിഗണിച്ചിട്ടുണ്ടെന്നും മദ്റസ ബോർഡ്. എന്നാൽ അമുസ്‌ലിം കുട്ടികളെ മദ്രസകളിൽ നിന്ന് പുറത്താക്കി മറ്റെവിടെയെങ്കിലും പഠിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന കമ്മീഷന്റെ നിർദേശം പൂർണമായും തള്ളി. യുപി മദ്രസാ വിദ്യാഭ്യാസ ബോർഡ് അത്തരത്തിലൊരു നടപടി സ്വീകരിക്കില്ലെന്ന് ഡോ.ഇഫ്തിഖർ ജാവേദ് വ്യക്തമാക്കിയിരുന്നു.
Keywords: News,National,India,Lucknow,Uttar Pradesh,Religion,Muslim,Clash,Government,Top-Headlines,Children, UP Madrassa Board made silly statement: NCPCR chief on non-Muslim students
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

