തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കനയ്യ കുമാറിന് നേരെ ആക്രമണശ്രമം; മഷിയൊഴിക്കാനാണ് ശ്രമം നടന്നതെന്ന് റിപോര്‍ട്, എന്നാല്‍ ഒഴിച്ചത് ആസിഡാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം
Feb 2, 2022, 08:28 IST
ലക്നൗ: (www.kvartha.com 02.02.2022) കോണ്‍ഗ്രസ് നേതാവും മുന്‍ ജെഎന്‍യു വിദ്യാര്‍ഥി നേതാവുമായ കനയ്യ കുമാറിന് നേരെ തിരഞ്ഞെടുപ്പ്
പ്രചാരണത്തിനിടെ ആക്രമണശ്രമം. ചൊവ്വാഴ്ച ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി ക്യാംപയിന്‍ ചെയ്യാനെത്തിയതായിരുന്നു കനയ്യ കുമാര്‍. ഇതിനിടെയാണ് സംഭവം.
പ്രചാരണത്തിനിടെ ആക്രമണശ്രമം. ചൊവ്വാഴ്ച ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി ക്യാംപയിന്‍ ചെയ്യാനെത്തിയതായിരുന്നു കനയ്യ കുമാര്‍. ഇതിനിടെയാണ് സംഭവം.
ലക്നൗവിലെ കോണ്‍ഗ്രസ് ഓഫീസില്‍വച്ച് കനയ്യക്ക് നേരെ മഷിയൊഴിക്കാന്‍ ശ്രമം നടന്നെന്നാണ് റിപോര്‍ടുകള്‍. എന്നാല്‍ മഷിയല്ല, ഒരുതരം ആസിഡാണ് ഒഴിച്ചതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം. അക്രമിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് പിടികൂടിയിട്ടുണ്ടെങ്കിലും ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെന്നാണ് വിവരം.
'അയാള്‍ കനയ്യ കുമാറിന് നേരെ ആസിഡ് ഒഴിക്കാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. എന്നാലും അദ്ദേഹത്തിന്റെ അടുത്തിരുന്ന മൂന്ന്-നാല് പേരുടെ ദേഹത്ത് ഇതിന്റെ കുറച്ച് തുള്ളികള്‍ വീണിട്ടുണ്ട്,' കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.