Pregnant Woman | എയ്ഡ്‌സ് ബാധിതയായ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി; പ്രസവ വേദന അനുഭവപ്പെട്ട യുവതി 6 മണിക്കൂറോളം കരഞ്ഞ് നിലവിളിച്ചെങ്കിലും ആരോഗ്യ പ്രവര്‍ത്തകര്‍ തിരിഞ്ഞുനോക്കിയില്ലെന്ന ആരോപണവുമായി പിതാവ്; ഒടുവില്‍ കുഞ്ഞ് മരിച്ചു

 


ലക് നൗ:: (www.kvartha.com) ഉത്തര്‍പ്രദേശില്‍ എയ്ഡ്സ് ബാധിതയായ പൂര്‍ണഗര്‍ഭിണിക്ക് ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതായി പരാതി. ഇതേതുടര്‍ന്ന് പ്രസവിച്ച കുഞ്ഞ് മരിച്ചു. ഫിറോസാബാദിലാണ് ക്രൂരമായ സംഭവം നടന്നത്. പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ 20 കാരിയായ യുവതിക്കാണ് ഈ ദുരനുഭവം ഉണ്ടായത്.

Pregnant Woman | എയ്ഡ്‌സ് ബാധിതയായ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി; പ്രസവ വേദന അനുഭവപ്പെട്ട യുവതി 6 മണിക്കൂറോളം കരഞ്ഞ് നിലവിളിച്ചെങ്കിലും ആരോഗ്യ പ്രവര്‍ത്തകര്‍ തിരിഞ്ഞുനോക്കിയില്ലെന്ന ആരോപണവുമായി പിതാവ്; ഒടുവില്‍ കുഞ്ഞ് മരിച്ചു

എയ്ഡ്സ് ബാധിതയാണെന്ന് അറിഞ്ഞതോടെയാണ് യുവതിക്ക് ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. യുവതി പ്രസവിച്ച് മണിക്കൂറുകള്‍ക്കകം തന്നെ ആണ്‍കുഞ്ഞ് മരിച്ചു. സംഭവത്തില്‍ ഫിറോസാബാദ് മെഡികല്‍ കോളജ് പ്രിന്‍സിപല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

സംഭവത്തെ കുറിച്ച് യുവതിയുടെ പിതാവ് പറയുന്നത്:

സ്വകാര്യ ആശുപത്രിയില്‍ സാധാരണ പ്രസവത്തിന് തുക എത്രയാണെന്ന് ചോദിച്ചപ്പോള്‍ 20,000 രൂപയാണെന്ന് പറഞ്ഞു. തുടര്‍ന്ന് നാഷനല്‍ എയ്ഡ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ ജില്ലാ ഫീല്‍ഡ് ഓഫീസറുടെ നിര്‍ദേശ പ്രകാരമാണ് മെഡികല്‍ കോളജില്‍ പോയത്. അവിടെ സ്ട്രെചറില്‍ പ്രസവവേദനയുമായി മകള്‍ ആറുമണിക്കൂര്‍ നേരം കരഞ്ഞു. നിരന്തരം സഹായം അഭ്യര്‍ഥിച്ചിട്ടും സഹായിക്കാന്‍ ഒരു ഡോക്ടറും തയാറായില്ല.

ആറുമണിക്കൂര്‍ കഴിഞ്ഞ് സീനിയര്‍ ഡോക്ടര്‍മാര്‍ വന്ന ശേഷമാണ് മകളെ ലേബര്‍ റൂമിലേക്ക് കൊണ്ടുപോയത്. ഇവിടെ വച്ചാണ് ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. എന്നാല്‍ കുഞ്ഞിന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടിരുന്നു. കുഞ്ഞിനെ കാണാന്‍ ബന്ധുക്കളെ അനുവദിച്ചില്ല. കുട്ടികള്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കുന്ന യൂനിറ്റിലേക്ക് കുഞ്ഞിനെ മാറ്റി. പിറ്റേന്ന് കുട്ടി മരിച്ചെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു.

Keywords: UP: HIV-positive woman left unattended by medical staff who 'refused' to touch her, loses child, News, Pregnant Woman, Child, Treatment, Allegation, Death, Complaint, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia