Attacked | സ്ത്രീധനം ആവശ്യപ്പെട്ട വരനെ മരത്തില്‍ കെട്ടിയിട്ട് വധുവിന്റെ കുടുംബം; വൈറലായി വീഡിയോ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലക്‌നൗ: (www.kvartha.com) വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടെ സ്ത്രീധനം ആവശ്യപ്പെട്ട വരനെ മരത്തില്‍ കെട്ടിയിട്ട് വധുവിന്റെ കുടുംബം. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡിലാണ് സംഭവം. വധൂവരന്മാര്‍ പരസ്പരം മാലകളിടുന്ന 'ജയ് മാല' ചടങ്ങിന് തൊട്ടുമുന്‍പാണ് ഹരഖ്പൂര്‍ സ്വദേശി അമര്‍ജീത് വര്‍മ സ്ത്രീധനം ആവശ്യപ്പെട്ടത്. 
Aster mims 04/11/2022

വിവാഹച്ചടങ്ങിനെത്തിയ അമര്‍ജീതിന്റെ സുഹൃത്തുക്കള്‍ അപമര്യാദയായി പെരുമാറുകയും ചെയ്‌തോടെയാണ് തര്‍ക്കം തുടങ്ങിയതെന്ന് ചടങ്ങില്‍ കൂടിയവര്‍ പറഞ്ഞു. സ്ത്രീധനം വേണമെന്ന ആവശ്യമാണ് അമര്‍ജീത് വര്‍മ ഉന്നയിച്ചത്.

വധുവിന്റെ കുടുംബം കുറച്ചുസമയം നല്‍കണമെന്ന് പറഞ്ഞിട്ടും വരന്‍ കേട്ടില്ലെന്നും തുടര്‍ന്ന് വധുവിന്റ വീട്ടുകാര്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും വരനും സംഘവും വഴങ്ങിയില്ലെന്നും ഇതോടെയാണ് വരനെയും വീട്ടുകാരെയും ബന്ദിയാക്കിയതെന്ന് വധുവിന്റെ കുടുംബം പറഞ്ഞു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

Attacked | സ്ത്രീധനം ആവശ്യപ്പെട്ട വരനെ മരത്തില്‍ കെട്ടിയിട്ട് വധുവിന്റെ കുടുംബം; വൈറലായി വീഡിയോ


Keywords: News, National, National-News, Social-Meida-News,Video,Video, Uttar Pradesh, Pratapgarh, Wedding Ceremony, Groom, Dowry, Bride, UP Groom Held Captive, Tied to Tree For Several Hours Over Dowry Demands From Bride's Family. 


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia