UP Budget | യുപി ബജറ്റിൽ ആരാധനാലയങ്ങളുടെ വികസനത്തിന് വാരിക്കോരി പണം; വകയിരുത്തിയത് 5,000 കോടിയിലധികം രൂപ; അയോധ്യയ്ക്ക് 100 കോടി; 2025ൽ മഹാ കുംഭമേള ഒരുക്കുന്നതിന് 2500 കോടി; അവതരിപ്പിച്ചത് 7.36 ലക്ഷം കോടിയുടെ വമ്പൻ ബജറ്റ്
Feb 5, 2024, 18:11 IST
ലക്നൗ: (KVARTHA) ഉത്തർപ്രദേശ് ധനമന്ത്രി സുരേഷ് ഖന്ന നിയമസഭയിൽ അവതരിപ്പിച്ചത് 7,36,437 കോടി രൂപയുടെ വമ്പൻ ബജറ്റ്. ആരാധനാലയങ്ങളുടെയും അനുബന്ധ മേഖലയുടെയും വികസനത്തിന് വാരിക്കോരി പണം അനുവദിച്ചിട്ടുണ്ട്. അയോധ്യ, പ്രയാഗ്‌രാജ്, കാശി, മഥുര എന്നിവയുൾപ്പെടെ സംസ്ഥാനത്തെ ആരാധനാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 5,000 കോടി രൂപയാണ് വകയിരുത്തിയത്.
യുവാക്കൾക്ക് സൗജന്യമായി ടാബ്‌ലെറ്റുകളും സ്‌മാർട്ട് ഫോണുകളും വിതരണം ചെയ്യാൻ 4000 കോടി, ഗംഗ എക്സ്പ്രസ് വേ പദ്ധതിക്ക് 2057 കോടി, 2025ൽ മഹാ കുംഭമേള ഒരുക്കുന്നതിന് 2500 കോടി, അയോധ്യയുടെ സമഗ്ര വികസനത്തിന് 100 കോടി, അയോധ്യയിലെ മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളം വിപുലീകരിക്കാൻ 150 കോടി എന്നിങ്ങനെ നീക്കിവെച്ചിട്ടുണ്ട്.
ജെവാറിലെ ഗൗതംബുദ്ധ് നഗറിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് 1150 കോടി രൂപയും വാരാണസിയിൽ നിഫ്റ്റ് സ്ഥാപിക്കുന്നതിന് 150 കോടിയും ലക്നൗവിലെ പ്രധാനമന്ത്രി മെഗാ ഇൻ്റഗ്രേറ്റഡ് ടെക്‌സ്‌റ്റൈൽ ആൻഡ് അപ്പാരൽ പാർക്കിന് 200 കോടിയും മാറ്റിവെച്ചു. ആരാധനാലയങ്ങളിലേക്കുള്ള റോഡുകളുടെ വികസനത്തിന് 1750 കോടി രൂപ വകയിരുത്തി.
ശ്രാങ്‌വേർപൂരിൽ നിഷാദ് രാജ് ഗുഹ കൾച്ചറൽ സെൻ്റർ സ്ഥാപിക്കുന്നതിന് 14.68 കോടി രൂപയും അസംഗഢിലെ ഹരിഹർപൂരിൽ മ്യൂസിക് കോളേജ് സ്ഥാപിക്കുന്നതിന് 11.79 കോടി രൂപയും മഹർഷി വാൽമീകി കൾച്ചറൽ സെൻ്റർ സ്ഥാപിക്കുന്നതിന് 10.53 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ബജറ്റിൽ 24,863 കോടി രൂപയുടെ പുതിയ പദ്ധതികളോ പ്രഖ്യാപനങ്ങളോ നടത്തിയിട്ടുണ്ട്.
Keywords: BJP, UP, Budget, Lucknow Uttar Pradesh, Suresh Khanna, Ayodhya, Prayagraj, Kasi, Mathura, UP govt unveils Rs 7.36 lakh crore budget for 2024-25.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.