Food Safety | പരാതികള്‍ക്കും വിവാദങ്ങള്‍ക്കും പിന്നാലെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടികളുമായി യുപി സര്‍ക്കാര്‍; ഹോട്ടലുകളില്‍ ജീവനക്കാര്‍ നിര്‍ബന്ധമായും മാസ്‌കും ഗ്ലൗസും ധരിക്കണം

 
UP Government Implements Strict Measures to Ensure Food Safety
UP Government Implements Strict Measures to Ensure Food Safety

Photo Credit: Facebook / Yogi Adityanath

● സിസിടിവികള്‍ സ്ഥാപിക്കണം
● നിയമം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ സമഗ്രമായ അന്വേഷണം

ലഖ്നൗ: (KVARTHA) ഇനി ഒരു പരാതിയും ഉയര്‍ന്നുവരരുത്, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടികളുമായി യുപി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഹോട്ടലുകളും റസ്‌റ്റോറന്റുകളും നിര്‍ബന്ധമായി പാലിക്കേണ്ടതായ ഒട്ടേറെ നിബന്ധനകള്‍ പുറപ്പെടുവിച്ചിരിക്കയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

എല്ലാ ഭക്ഷണ കേന്ദ്രങ്ങളിലും നടത്തിപ്പുകാരുടെയും ഉടമസ്ഥരുടെയും മാനേജര്‍മാരുടെയും പേരും വിലാസവും നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണം, ഭക്ഷണശാലകളിലെ പാചകക്കാരും ഭക്ഷണം എടുത്തുകൊടുക്കുന്നവരും നിര്‍ബന്ധമായും മാസ്‌കും ഗ്ലൗസും ധരിക്കണം. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും നിര്‍ബന്ധമായും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം എന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.

യുപിയിലെ ഭക്ഷണശാലകളെ സംബന്ധിച്ച് നിരവധി പരാതികളാണ് ഉയര്‍ന്ന് വന്നത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇത് സംബന്ധിച്ച് നിര്‍ദേശം പുറപ്പെടുവിച്ചത്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതും നിയമങ്ങള്‍ പാലിക്കുന്നതും സംബന്ധിച്ച് സംസ്ഥാനത്തെ ഹോട്ടലുകള്‍, ധാബകള്‍, റെസ്റ്റോറന്റുകള്‍, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സമഗ്രമായ അന്വേഷണത്തിനും പരിശോധനയ്ക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

#UPFoodSafety #HygieneMeasures #YogiAdityanath #RestaurantSafety #FoodInspection #UPGovernment

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia