Stone Pelting | 'ആട്ടിന്‍കൂട്ടം ചത്തതിലുള്ള പ്രതികാരം; വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്'; 3പേര്‍ അറസ്റ്റില്‍
Jul 12, 2023, 14:13 IST
അയോധ്യ: (www.kvartha.com) ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ഖൊരഗ് പുര്‍ -ലക്‌നൗ വന്ദേഭാരത് എക്‌സ്പ്രസിനു നേരെ കല്ലേറ്. സംഭവത്തില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നന്‍ഹു പാസ്വാന്‍, മക്കളായ അജയ്, വിജയ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഇക്കഴിഞ്ഞ ജൂലൈ ഒമ്പതിന് വന്ദേഭാരത് എക്‌സ്പ്രസ് തട്ടി ഇവരുടെ ആട്ടിന്‍കൂട്ടം ചത്തിരുന്നു. ഇതേതുടര്‍ന്നാണ് ട്രെയിനിനു നേരെ കല്ലേറുണ്ടായത്. പാളത്തിലുണ്ടായിരുന്ന ആറ് ആടുകളാണ് ട്രെയിന്‍ തട്ടി ചത്തത്.
അയോധ്യക്ക് സമീപം ഒരുകൂട്ടം ആളുകള്‍ വന്ദേഭാരത് ട്രെയിനിന് കല്ലെറിയുകയായിരുന്നു. റൗനഹി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സോഹവാളിലായിരുന്നു സംഭവം. കല്ലേറില്‍ രണ്ടുകോചുകളിലെ വിന്റോയ്ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ സോനുകുമാര്‍ സിങ് അറിയിച്ചു.
തകര്‍ന്ന വിന്‍ഡോയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കേടുപാടുകള്‍ സംഭവിച്ചു എങ്കിലും ട്രെയിന്‍ അയോധ്യയില്‍ നിന്ന് ലക്‌നൗവിലേക്കുള്ള യാത്ര തുടര്‍ന്നു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Keywords: UP: Gorakhpur-Lucknow Vande Bharat Express Mows Down 6 Goats, 3 Men Hurl Stones At Train As Revenge; Visuals Surface, Lucknow, News, Stone Pelt, Arrest, Passengers, Protection, Social Media, Railway, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.