Accidental Death | അറംപറ്റി വാക്കുകള്‍: ഫേസ്ബുക് ലൈവിനിടെ നമ്മള്‍ 4 പേരും മരിക്കുമെന്ന് ഒരാള്‍; യാത്രയ്ക്കിടെ ബിഎംഡബ്ല്യു കാറും ട്രകും കൂട്ടിയിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്, അന്വേഷണം
Oct 17, 2022, 11:23 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഫേസ്ബുക് ലൈവിനിടയില്‍ നമ്മള്‍ മരിക്കുമെന്ന് പറഞ്ഞ നാല് യുവാക്കളും യാത്രയ്ക്കിടെ ബിഎംഡബ്ല്യു കാറും ട്രകും കൂട്ടിയിടിച്ച് മരിച്ചു. ബീഹാറിലെ റോഹ്താസിലെ മെഡികല്‍ കോളജിലെ പ്രൊഫസറായ ഡോ. ആനന്ദ് പ്രകാശ് (35), എന്‍ജിനീയര്‍ ദീപക് കുമാര്‍, അഖിലേഷ് സിംഗ്, വ്യവസായി മുകേഷ് എന്നിവരാണ് അമിത വേഗതയില്‍ കാറോടിച്ച് അപകടത്തില്‍പെട്ടത്. വെള്ളിയാഴ്ച പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ്വേയില്‍ സുല്‍താന്‍പൂരിലാണ് ഞെട്ടിപ്പിക്കുന്ന അപകടം നടന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: അപകടത്തിന് തൊട്ടുമുമ്പ് നാല് പേരും ഫേസ്ബുക് ലൈവില്‍ വേഗതയില്‍ പോകുന്നത് സംപ്രേഷണം ചെയ്തിരുന്നു. ലൈവിനിടയില്‍ നമ്മള്‍ നാല് പേരും മരിക്കുമെന്നും ഇവര്‍ പറഞ്ഞു. ലൈവിട്ട് 230 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച ബിഎംഡബ്ല്യു കാര്‍ ട്രകിലിടിച്ച് നാല് യുവാക്കളും മരിക്കുകയായിരുന്നു.
ബിഎംഡബ്ല്യു 230 കിലോമീറ്റര്‍ വേഗതയില്‍ എത്തിയപ്പോള്‍ സ്പീഡോമീറ്റര്‍ അടുത്തതായി 300 കിലോമീറ്റര്‍ വേഗതയില്‍ തൊടുമെന്ന് ഒരാള്‍ പറഞ്ഞു. എന്നാല്‍ തൊട്ടടുത്ത നിമിഷം കാര്‍ ട്രകിലിടിച്ചു. ബിഎംഡബ്ല്യു കാര്‍ പൂര്‍ണമായി തകര്‍ന്നു. യുവാക്കളുടെ മൃതദേഹം റോഡില്‍ ചിന്നിച്ചിതറി. അപകടത്തില്‍പ്പെട്ടവരെല്ലാം ബിഹാര്‍ സ്വദേശികളാണ്. ഇവര്‍ ഡെല്‍ഹിയിലേക്കുള്ള യാത്രയിലായിരുന്നു.
ഡെല്‍ഹിയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉടമയില്‍ നിന്നാണ് ബിഎംഡബ്ല്യു വാങ്ങിയതെന്ന് ആനന്ദ് പ്രകാശിന്റെ അമ്മാവന്‍ എകെ സിംഗ് പറഞ്ഞു. സംഭവം അന്വേഷിച്ചുവരികയാണെന്നും കണ്ടെയ്നര്‍ ഡ്രൈവറെ കണ്ടെത്താന്‍ അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്നും സുല്‍താന്‍പൂര്‍ എസ്പി സോമെന്‍ ബര്‍മ പറഞ്ഞു. ഫോറന്‍സിക് സ്റ്റേറ്റ് ലബോറടറിയുടെ സഹായത്തോടെ ബിഎംഡബ്ല്യൂവിന്റെയും കണ്ടെയ്നര്‍ ട്രകിന്റെയും സാങ്കേതിക പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.