Dead | തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ പരുക്കേറ്റ 8 വയസുകാരി ചികിത്സ കിട്ടാതെ മരിച്ചു; വാക്‌സിനെടുക്കാന്‍ വൈകിയതാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഡോക്ടര്‍മാര്‍

 


ADVERTISEMENT

ലക് നൗ: (KVARTHA) തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ പരുക്കേറ്റ എട്ടുവയസുകാരി ചികിത്സ കിട്ടാതെ മരിച്ചു. ഉത്തര്‍പ്രദേശിലെ ആഗ്ര ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. വീട്ടുകാരുടെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

സമീപത്തെ പലചരക്ക് കടയിലേക്ക് പോകുമ്പോഴായിരുന്നു പെണ്‍കുട്ടിയെ നായ്ക്കള്‍ ആക്രമിച്ചത്. വീട്ടില്‍ തിരിച്ചെത്തിയ ശേഷം മാതാപിതാക്കളെ കുട്ടി ഇക്കാര്യം അറിയിച്ചിരുന്നുവെങ്കിലും പെട്ടെന്ന് തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനോ വേണ്ട മുന്‍കരുതലുകളെടുക്കാനോ തയാറായിരുന്നില്ലെന്ന ആരോപണമാണ് ഉയരുന്നത്.
Aster_MIMS

Dead | തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ പരുക്കേറ്റ 8 വയസുകാരി ചികിത്സ കിട്ടാതെ മരിച്ചു; വാക്‌സിനെടുക്കാന്‍ വൈകിയതാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഡോക്ടര്‍മാര്‍

ആന്റി റാബിസ് വാക്‌സിനും (ARV) നല്‍കിയില്ല. 15 ദിവസത്തിന് ശേഷം ആരോഗ്യനില വഷളാകാന്‍ തുടങ്ങിയതോടെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാക്‌സിനെടുക്കാന്‍ വൈകിയതാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആദ്യം കമ്യൂണിറ്റി ഹെല്‍ത് സെന്ററിലും തുടര്‍ന്ന് കുട്ടിയുടെ നില വഷളായതോടെ ആഗ്രയിലെ എസ് എന്‍ മെഡികല്‍ കോളജിലേക്കും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നായ, പൂച്ച, കുരങ്ങ് എന്നിവയുടെ കടിയേറ്റാല്‍, ഉടന്‍ തന്നെ ആന്റി റാബിസ് വാക്‌സിന്‍ നല്‍കേണ്ടത് പ്രധാനമാണെന്ന് ബാഹ് സി എച് സി സൂപ്രണ്ട് ഡോ. ജിതേന്ദ്ര കുമാര്‍ പറഞ്ഞു.

Keywords: UP Dog Attack: 8-Year-Old Girl Dies Due To Lack Of Treatment After Being Bitten By Stray Dogs In Agra, UP, News, UP Dog Attack, Girl Dead, Hospital, Treatment, Parents, Vaccine, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia