ആശുപത്രിയിലെത്തിയ ദലിത് പെൺകുട്ടിയെ ഡോക്ടർമാർ പീഡിപ്പിച്ചെന്ന് പരാതി

 


ADVERTISEMENT

ലക്നൗ: (www.kvartha.com 06.08.2021) ഉത്തർപ്രദേശിൽ ദലിത് പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. യുപിയിലെ ഫതേപൂരിലെ ആശുപത്രിയിൽ വച്ച് രണ്ട് ഡോക്ടർമാരാണ് ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തതെന്നാണ് ആരോപണം. വ്യാഴാഴ്ചയാണ് സംഭവം.
  
ആശുപത്രിയിലെത്തിയ ദലിത് പെൺകുട്ടിയെ ഡോക്ടർമാർ പീഡിപ്പിച്ചെന്ന് പരാതി

മകൾ പറഞ്ഞതോടെയാണ് താൻ സംഭവം അറിഞ്ഞതെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞു. ആശുപത്രിയിലെ ഡോക്ടർമാർ തന്നോട് വെള്ളം ചോദിച്ചു. അതുമായി തിരിച്ചു വരുമ്പോൾ മകൾ കരയുന്നതാണ് കണ്ടത്. വേദനകൊണ്ടാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ അന്വേഷിച്ചപ്പോഴാണ് ഇരുവരും ചേർന്ന് മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് അറിഞ്ഞതെന്ന് അമ്മ പറഞ്ഞു.

സംഭവത്തിനെതിരെ പൊലീസിൽ പരാതി നൽകിയതായും അമ്മ വ്യക്തമാക്കി. പരാതിയിൽ കേസെടുത്ത ഫതേപൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവസമയത്ത് ഡ്യൂടിയിലുണ്ടായിരുന്ന ഡോക്ടർമാരെ പൊലീസ് ചോദ്യം ചെയ്തു. പെൺകുട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. എന്നാൽ ഡോക്ടർമാരുടെ പേര് അറിയില്ലെന്നും പക്ഷെ ഇരുവരെയും കണ്ടാൽ തിരിച്ചറിയുമെന്നും പെൺകുട്ടി അറിയിച്ചതായി പൊലീസ് വ്യക്തമാക്കി.
Aster_MIMS

Keywords:  News, National, Molestation, National, India, Uttar Pradesh, Hospital, Police, Case, Doctor, UP Doctors, UP Doctors Molest Dalit Teen on Pretext of Examining Her, Case Filed.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia