Accidental Death | യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഒ എസ് ഡി വാഹനാപകടത്തില്‍ മരിച്ചു; ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്കും ഡ്രൈവര്‍ക്കും ഗുരുതര പരുക്ക്
Aug 26, 2022, 11:59 IST
ADVERTISEMENT
ലക്‌നൗ: (www.kvartha.com) വാഹനാപകടത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഒ എസ് ഡി (ഓഫീസര്‍ ഓന്‍ സ്‌പെഷ്യല്‍ ഡ്യൂടി)ക്ക് ദാരുണാന്ത്യം. പ്രത്യേക ചുമതലയുള്ള ഉദ്യോഗസ്ഥന്‍ മോതി ലാല്‍ സിംഗാണ് മരിച്ചത്. അപകടത്തില്‍ ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്കും ഡ്രൈവര്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
ഇരുവരെയും ഗോരഖ്പൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോരഖ്പൂരിലെ ഗോരഖ്നാഥ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സിംഗ് മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മോതിലാല്‍ സിംഗിന്റെ മരണത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.
വ്യാഴാഴ്ച രാത്രി ഒരു മണിയോടെ ബസ്തി ജില്ലയിലെ ഖജൗലി ഔട്പോസ്റ്റിന് സമീപമായിരുന്നു അപകടം. ഭാര്യയ്ക്കും ഡ്രൈവര്‍ക്കും ഒപ്പം ഗോരഖ്പൂരില്‍ നിന്ന് ലഖ്നൗവിലേക്ക് യാത്ര ചെയ്യുകയായിരുന്നു മോതി ലാല്‍. ഇതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ റോഡരികിലെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പൊലീസ് അറിയിച്ചു.
മുനിസിപല്‍ കോര്‍പറേഷനില്‍ അഡീഷനല്‍ മുനിസിപല്‍ ഓഫീസറായി വിരമിച്ചയാളാണ് മോതിലാല്‍ സിംഗ്. ഇതിനുശേഷം ഗോരഖ്‌നാഥ് ക്ഷേത്രത്തില്‍ സേവനം നടത്തുകയായിരുന്നു. മുഖ്യമന്ത്രിയുടെ ക്യാംപ് ഓഫീസിലെ ഉദ്യോഗസ്ഥനാണ്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

