വിവാഹത്തലേന്ന് വീട്ടിലെത്തിയവര്‍ക്കെല്ലാം ചായയില്‍ ലഹരി കലര്‍ത്തി നല്‍കിയശേഷം വധു പണവും സ്വര്‍ണവുമായി കാമുകനൊപ്പം മുങ്ങിയതായി പരാതി
Dec 22, 2021, 12:31 IST
ADVERTISEMENT
ഫിറോസാബാദ്: (www.kvartha.com 22.12.2021) വിവാഹത്തലേന്ന് വീട്ടിലെത്തിയവര്‍ക്കെല്ലാം ചായയില്‍ ലഹരി കലര്‍ത്തി നല്‍കിയശേഷം വധു പണവും സ്വര്‍ണവുമായി കാമുകനൊപ്പം മുങ്ങിയതായി പരാതി. ഉത്തരപ്രദേശിലെ ഫിറോസാബാദിലാണ് സംഭവമെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. സംഭവത്തില്‍ വധുവിന്റെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ലഹരി നല്കിയ ചായ കഴിച്ചതോടെ വീട്ടിലുണ്ടായിരുന്നവരെല്ലാം ബോധരഹിതരായി. ഈ അവസരം മുതലെടുത്ത് വധു കടന്നുകളുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ പരാതി. വധു മുങ്ങിയതോടെ വിവാഹം മുടങ്ങാതിരിക്കാന്‍ അനുജത്തിയെ കൊണ്ട് ചേട്ടത്തിക്ക് പറഞ്ഞുവച്ച ചെറുക്കനെ കൊണ്ട് വിവാഹം കഴിപ്പിച്ചതായും റിപോര്‍ടില്‍ പറയുന്നു.
ലഹരി കലര്‍ന്ന ചായ കഴിച്ചവരില്‍ ചിലര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒന്നരലക്ഷം രൂപവിലമതിക്കുന്ന ആഭരണങ്ങളുമായാണ് യുവതി കടന്നുകളഞ്ഞതെന്ന് ബന്ധുക്കള്‍ നല്കിയ പരാതിയില്‍ പറയുന്നു. പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.
Keywords: UP Bride Intoxicates Family, Elopes With Boyfriend A Day Before Marriage, Eloped, News, Local News, Police, Complaint, Marriage, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

