Court Verdict | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിജെപി എംഎല്‍എ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ ഡിസംബര്‍ 15 ന് വിധിക്കും
Dec 13, 2023, 13:15 IST
ലക്നൗ: (KVARTHA) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ കുറ്റക്കാരനെന്ന് പ്രാദേശിക കോടതി. സോണ്‍ഭദ്ര ജില്ലയിലെ ദുദ്ദി നിയമസഭാ മണ്ഡലത്തിലെ എംഎല്‍എ രാംദുലാര്‍ ഗോണ്ഡിനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ ഡിസംബര്‍ 15ന് വിധിക്കുമെന്ന് കോടതി അറിയിച്ചു. 15 കാരിയായ പെണ്‍കുട്ടിയെയാണ് പീഡനത്തിന് ഇരയാക്കിയത്. കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ എം എല്‍ എ സ്ഥാനം നഷ്ടമായേക്കും.
2014ലെ ബലാത്സംഗ കേസില്‍ എംപി/എംഎല്‍എ കോടതി അഡീഷനല്‍ ജില്ലാ ജഡ്ജി (ഒന്നാം), എഹ്സാന്‍ ഉള്ളാ ഖാന്‍ ആണ് എംഎല്‍എ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍ (പോക്സോ) സത്യപ്രകാശ് ത്രിപാഠി പറഞ്ഞു.
2014 നവംബര്‍ നാലിന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രാംദുലര്‍ ബലാത്സംഗം ചെയ്തെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ സഹോദരനാണ് മയോര്‍പൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് രാംദുലാറിനെതിരെ കേസെടുക്കുകയായിരുന്നു. ബലാത്സംഗക്കുറ്റത്തിന് പുറമേ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയാണ് കേസ് രെജിസ്റ്റര്‍ ചെയ്തത്.
കേസെടുത്ത സമയത്ത് രാംദുലാര്‍ ഗോണ്ഡ് എംഎല്‍എ ആയിരുന്നില്ല. അതിനാല്‍ പോക്സോ കോടതിയിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. പിന്നീട് പ്രതി എം എല്‍ എ ആയി തിരഞ്ഞെടുക്കപ്പെട്ടതോടെ കേസിന്റെ വിചാരണ എംപി-എംഎല്‍എ കോടതിയിലേക്ക് മാറ്റുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ എം എല്‍ എയുടെ ഭാര്യ ഗ്രാമപ്രധാനിയായിരുന്നു.
Keywords: UP BJP MLA Ramdular Gond convicted of molest, set to lose House seat, Lucknow, News, Crime, Criminal Case, Court Verdict, Molestation Case, Judge, POCSO Case, Complaint, National News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.