ക്രിമിനൽ കേസ് പ്രതിക്ക് ജയിലില്‍ നിന്ന് കോടതിയിലേക്ക് പോകാൻ ആംബുലന്‍സ് സൗകര്യം; ബിജെപി വനിതാ നേതാവും സഹോദരനും അറസ്റ്റില്‍

 


ADVERTISEMENT

മൗ: (www.kvartha.com 29.03.2022) രാഷ്ട്രീയ നേതാവും ഗുൻഡാ സംഘത്തില്‍പ്പെട്ട ആളുമായ മുഖ്താര്‍ അന്‍സാരിക്ക് ജയിലില്‍ നിന്ന് കോടതിയിലേക്ക് പോകാനായി ആംബുലന്‍സ് സൗകര്യം ഒരുക്കിയതിന് ബിജെപി നേതാവ് അല്‍ക്ക റായിയെയും സഹോദരന്‍ ശേഷനാഥ് റായിയെയും ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു.
                 
ക്രിമിനൽ കേസ് പ്രതിക്ക് ജയിലില്‍ നിന്ന് കോടതിയിലേക്ക് പോകാൻ ആംബുലന്‍സ് സൗകര്യം; ബിജെപി വനിതാ നേതാവും സഹോദരനും അറസ്റ്റില്‍

ആംബുലന്‍സ് ഉപയോഗിച്ച് ജയിലില്‍ നിന്ന് പഞ്ചാബ് കോടതിയിലേക്ക് യാത്ര ചെയ്‌തെന്ന കേസില്‍ അന്‍സാരിക്കും മറ്റ് 12 പേര്‍ക്കുമെതിരെ ഗുൻഡാ നിയമപ്രകാരം പോലീസ് കേസെടുത്തു. അല്‍ക്ക റായിയെയും അവളുടെ സഹോദരന്‍ ശേഷ്നാഥ് റായിയെയും പൊലീസ് മൗവില്‍ നിന്ന് ബരാബങ്കിയിലേക്ക് കൊണ്ടുപോയി.

പഞ്ചാബിലെ റോപര്‍ ജയിലില്‍ തടവില്‍ കഴിയുമ്പോള്‍ മുഖ്താര്‍ അന്‍സാരിക്ക് റായി ആംബുലന്‍സ് സൗകര്യം നല്‍കിയതുമായി ബന്ധപ്പെട്ടാണ് കേസ്. അന്‍സാരി ഇപ്പോള്‍ ബന്ദ ജയിലിലാണ്.

Keywords: News, National, Top-Headlines, Uttar Pradesh, Lucknow, BJP, Arrested, Politics, Ambulance, Leader, Criminal Case, Court, Woman, Criminal-participate, Punjab, UP BJP Leader Arrested, Don-Politician, BJP Leader Arrested, UP BJP Leader Arrested Over Don-Politician's Court Trip In Ambulance.
< !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia