പ്ലസ് ടു വിദ്യാര്‍ഥിനികള്‍ക്ക് മൊബൈല്‍ ഫോണും ബിരുദം പൂര്‍ത്തിയാക്കിയ പെണ്‍കുട്ടികള്‍ക്ക് ഇലക്ട്രിക് സ്‌കൂടെറും; നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിലെത്തി നില്‍ക്കുന്ന ഉത്തര്‍പ്രദേശില്‍ വന്‍ വാഗ്ദാനങ്ങളുമായി പ്രിയങ്കാ ഗാന്ധി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 21.10.2021) 2022 ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തര്‍പ്രദേശില്‍ വന്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രടെറി പ്രിയങ്ക ഗാന്ധി. പ്ലസ് ടു വിദ്യാര്‍ഥിനികള്‍ക്ക് മൊബൈല്‍ ഫോണും ബിരുദം പൂര്‍ത്തിയാക്കിയ പെണ്‍കുട്ടികള്‍ക്ക് ഇലക്ട്രിക് സ്‌കൂടെറും നല്‍കുമെന്നാണ് വാഗ്ദാനം.
Aster mims 04/11/2022

പ്ലസ് ടു വിദ്യാര്‍ഥിനികള്‍ക്ക് മൊബൈല്‍ ഫോണും ബിരുദം പൂര്‍ത്തിയാക്കിയ പെണ്‍കുട്ടികള്‍ക്ക് ഇലക്ട്രിക് സ്‌കൂടെറും; നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിലെത്തി നില്‍ക്കുന്ന ഉത്തര്‍പ്രദേശില്‍ വന്‍ വാഗ്ദാനങ്ങളുമായി പ്രിയങ്കാ ഗാന്ധി

സാമൂഹിക മാധ്യമത്തിലൂടെ പ്രിയങ്കയുടെ പ്രഖ്യാപനം ഇങ്ങനെ;

'കഴിഞ്ഞ ദിവസം ഞാന്‍ കുറച്ച് പെണ്‍കുട്ടികളെ കണ്ടു. പഠനത്തിനും സുരക്ഷയ്ക്കുമായി മൊബൈല്‍ ഫോണ്‍ വേണമെന്ന് അവര്‍ എന്നോട് പറഞ്ഞു. തെരഞ്ഞടുപ്പിലൂടെ അധികാരത്തില്‍ വന്നാല്‍ പ്ലസ് ടു വിദ്യാര്‍ഥിനികള്‍ക്ക് മൊബൈല്‍ ഫോണും ബിരുദം പൂര്‍ത്തിയാക്കിയ പെണ്‍കുട്ടികള്‍ക്ക് ഇലക്ട്രിക് സ്‌കൂടെറും നല്‍കാന്‍ തീരുമാനിച്ച വിവരം സന്തോഷത്തോടെ അറിയക്കട്ടെ' സാമൂഹിക മാധ്യമത്തിലൂടെ നടത്തിയ പ്രഖ്യാപനത്തില്‍ പ്രിയങ്ക പറഞ്ഞു.

ഈ ആഴ്ച പ്രിയങ്ക നല്‍കുന്ന രണ്ടാമത്തെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണിത്. ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ 40 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് നല്‍കുമെന്ന് കഴിഞ്ഞ ദിവസം പ്രിയങ്ക പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് ഉടന്‍ പുറത്തിറക്കാന്‍ പോകുന്ന പ്രകടന പത്രികയുടെ ഭാഗമാണ് ഈ പ്രഖ്യാപനങ്ങളെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

ഈ പ്രഖ്യാപനങ്ങളിലൂടെ സംസ്ഥാനത്തെ സ്ത്രീ വോടെര്‍മാരുടെ പിന്തുണ നേടിയെടുക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസും പ്രിയങ്കയും. 40 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്ക് നല്‍കുമെന്ന പ്രഖ്യാപനം ജനങ്ങള്‍ ഏറ്റെടുത്തെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഇതാണ് ഇത്തരത്തിലുള്ള കൂടുതല്‍ പ്രഖ്യാപനങ്ങള്‍ നടത്താന്‍ കോണ്‍ഗ്രസ് ക്യാംപിനെ പ്രേരിപ്പിച്ചത്.

സ്ത്രീകളുടെയും യുവാക്കളുടെയും വോടുകള്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് കമിഷന്‍ പുറത്തുവിട്ട വോടെര്‍മാരുടെ കണക്കും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്. മുന്‍കാലങ്ങളില്‍ സംസ്ഥാനത്ത് സമാജ് വാദി പാര്‍ടിയും ബി ജെ പിയും വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപുകള്‍ വാഗ്ദാനം നല്‍കിയിരുന്നു.

Keywords:  UP assembly polls: Priyanka promises phones, electric scooties for girl students, New Delhi, News, Politics, Social Media, Protection, Mobile Phone, Priyanka Gandhi, National.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia