ഉത്തര്‍പ്രദേശില്‍ നിയമ വിരുദ്ധ മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് 8 പേരെ അറസ്റ്റ് ചെയ്തു; പിന്നാലെ ഗൂഢാലോചന കുറ്റവും ചുമത്തി തീവ്രവാദ വിരുദ്ധ സേന

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ലക്നൗ: (www.kvartha.com 04.09.2021) ഉത്തര്‍പ്രദേശില്‍ നിയമ വിരുദ്ധ മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് 8 പേരെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് പൊലീസിലെ തീവ്രവാദ വിരുദ്ധ സേന(എ ടി എസ്)യാണ് 8 പേരെ അറസ്റ്റ് ചെയ്തത്. വൈകല്യമുള്ള കുട്ടികള്‍, സ്ത്രീകള്‍, തൊഴിലില്ലാത്തവര്‍, പാവപ്പെട്ടവര്‍ എന്നിവര്‍ക്ക് വിദ്യാഭ്യാസം, വിവാഹം, ജോലി, പണം എന്നിവ വാഗ്ദാനം ചെയ്തായിരുന്നു മതംമാറ്റമെന്ന് പൊലീസ് ആരോപിക്കുന്നു.
Aster mims 04/11/2022

അറസ്റ്റിലായ 8 പേര്‍ക്കെതിരെ കുറ്റങ്ങള്‍ ചെയ്യാനുള്ള ഗൂഢാലോചന, ഇന്‍ഡ്യന്‍ സര്‍കാരിനെതിരെ യുദ്ധത്തിന് പ്രേരിപ്പിക്കാനുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്താന്‍ അനുവദിക്കണമെന്ന എ ടി എസിന്റെ അപേക്ഷ ലക്നൗ കോടതി സ്വീകരിച്ചു.

ഉത്തര്‍പ്രദേശില്‍ നിയമ വിരുദ്ധ മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് 8 പേരെ അറസ്റ്റ് ചെയ്തു; പിന്നാലെ ഗൂഢാലോചന കുറ്റവും ചുമത്തി തീവ്രവാദ വിരുദ്ധ സേന


മതപരിവര്‍ത്തന റാകെറ്റ് നടത്തിയതായി ആരോപിച്ച് ഈ വര്‍ഷം ജൂണ്‍ 21 ന്, എ ടി എസ് പുരോഹിതന്മാരായ മുഹമ്മദ് ഉമര്‍ ഗൗതം, മുഫ്തി ഖാസി ജഹഗീര്‍ ആലം ഖാസ്മി എന്നിവരെ ഡെല്‍ഹിയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. നിരവധി പേരെ മതം മാറ്റുന്നതില്‍ ഇവര്‍ പങ്കുണ്ടെന്നാണ് പൊലീസ് ആരോപിക്കുന്നത്. ഇതിന് പിന്നാലെയാണ് 8 പേരെ കൂടി അറസ്റ്റ് ചെയ്തത്. ഇവര്‍ ഇസ്ലാമിക് ദഅ്വാ സെന്ററിന്റെ ബാനറില്‍ വലിയ തോതില്‍ മതപരിവര്‍ത്തനങ്ങള്‍ നടത്തിയെന്ന് പൊലീസ് ആരോപിച്ചു.

Keywords:  News, National, India, Uttar Pradesh, Lucknow, Arrested, Police, Allegation, UP: 8 Arrested for Illegal Conversion Charged With 'Waging War Against India'
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia