ഉത്തര്‍പ്രദേശില്‍ നിയമ വിരുദ്ധ മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് 8 പേരെ അറസ്റ്റ് ചെയ്തു; പിന്നാലെ ഗൂഢാലോചന കുറ്റവും ചുമത്തി തീവ്രവാദ വിരുദ്ധ സേന
Sep 4, 2021, 15:26 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലക്നൗ: (www.kvartha.com 04.09.2021) ഉത്തര്‍പ്രദേശില്‍ നിയമ വിരുദ്ധ മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് 8 പേരെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് പൊലീസിലെ തീവ്രവാദ വിരുദ്ധ സേന(എ ടി എസ്)യാണ് 8 പേരെ അറസ്റ്റ് ചെയ്തത്. വൈകല്യമുള്ള കുട്ടികള്‍, സ്ത്രീകള്‍, തൊഴിലില്ലാത്തവര്‍, പാവപ്പെട്ടവര്‍ എന്നിവര്‍ക്ക് വിദ്യാഭ്യാസം, വിവാഹം, ജോലി, പണം എന്നിവ വാഗ്ദാനം ചെയ്തായിരുന്നു മതംമാറ്റമെന്ന് പൊലീസ് ആരോപിക്കുന്നു.
അറസ്റ്റിലായ 8 പേര്‍ക്കെതിരെ കുറ്റങ്ങള്‍ ചെയ്യാനുള്ള ഗൂഢാലോചന, ഇന്‍ഡ്യന്‍ സര്‍കാരിനെതിരെ യുദ്ധത്തിന് പ്രേരിപ്പിക്കാനുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്താന്‍ അനുവദിക്കണമെന്ന എ ടി എസിന്റെ അപേക്ഷ ലക്നൗ കോടതി സ്വീകരിച്ചു.
മതപരിവര്‍ത്തന റാകെറ്റ് നടത്തിയതായി ആരോപിച്ച് ഈ വര്‍ഷം ജൂണ്‍ 21 ന്, എ ടി എസ് പുരോഹിതന്മാരായ മുഹമ്മദ് ഉമര്‍ ഗൗതം, മുഫ്തി ഖാസി ജഹഗീര്‍ ആലം ഖാസ്മി എന്നിവരെ ഡെല്‍ഹിയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. നിരവധി പേരെ മതം മാറ്റുന്നതില്‍ ഇവര്‍ പങ്കുണ്ടെന്നാണ് പൊലീസ് ആരോപിക്കുന്നത്. ഇതിന് പിന്നാലെയാണ് 8 പേരെ കൂടി അറസ്റ്റ് ചെയ്തത്. ഇവര്‍ ഇസ്ലാമിക് ദഅ്വാ സെന്ററിന്റെ ബാനറില്‍ വലിയ തോതില്‍ മതപരിവര്‍ത്തനങ്ങള്‍ നടത്തിയെന്ന് പൊലീസ് ആരോപിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

