Teen Died | കയര്‍ കുരുക്കിയുള്ള കളി കാര്യമായി; കാഴ്ചയില്ലാത്ത അമ്മയുടെ മുന്‍പില്‍ പിടഞ്ഞുമരിച്ച് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ മകന്‍

 


കാണ്‍പൂര്‍: (www.kvartha.com) കയര്‍ കുരുക്കിയുള്ള കളി കാര്യമായതോടെ 13 കാരന് കാഴ്ചയില്ലാത്ത അമ്മയുടെ മുന്‍പില്‍വെച്ച് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ജലൗനിലാണ് ദുരന്തം നടന്നത്. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ ജാസ് ആണ് മരിച്ചത്.

ഒറായി കാന്‍ഷിറാം കോളനിയിലെ വീട്ടില്‍ അമ്മയുടെ മുന്‍പിലാണ് മകന്‍ പിടഞ്ഞുമരിച്ചത്. ജനനം മുതല്‍ അന്ധയായിരുന്ന സംഗീത എന്ന 50 വയസുകാരി മകന്റെ മരണത്തില്‍ തകര്‍ന്നിരിക്കുകയാണ്. തനിക്ക് കാഴ്ചയുണ്ടായിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നുവെന്നും അന്ധത തന്റെ കുഞ്ഞിനെ രക്ഷിക്കാന്‍ തടസമായെന്നും പറഞ്ഞ് അവര്‍ വിലപിച്ചു.

സഹോദരങ്ങളായ യാഷ് (9), മെഹക് (7), ആസ്ത (5) എന്നിവര്‍ക്കൊപ്പം ജാസ് കളിക്കുകയായിരുന്നു. സ്റ്റൂളില്‍ കയറി നിന്ന് കഴുത്തില്‍ കയര്‍ കൊണ്ട് തമാശയ്ക്ക് കുരുക്കിട്ടതാണ് ജാസ്. കയറിന്റെ ഒരറ്റം ജനാലയില്‍ ബന്ധിച്ചിരുന്നു. പിന്നാലെ സ്റ്റൂള്‍ തെന്നിപ്പോയതോടെ കുരുക്ക് മുറുകി കുട്ടി ശ്വാസം കിട്ടാതെ പിടഞ്ഞു. മൂക്കിലൂടെ രക്തം വന്നപ്പോഴാണ് പ്രാങ്ക് കാര്യമായത് സഹോദരങ്ങള്‍ തിരിച്ചറിഞ്ഞത്.

മക്കളുടെ നിലവിളി കേട്ട് അമ്മയും പ്രദേശവാസികളും ഓടിവന്നു. ജാസിന്റെ കഴുത്തിലെ കുരുക്ക് നീക്കി ആശുപത്രിയിലെത്തിച്ചു. പക്ഷെ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുട്ടികളുടെ അച്ഛന്‍ ഖേം ചന്ദ്ര ജോലിക്ക് പോയ സമയത്താണ് ദാരുണമായ സംഭവമുണ്ടായത്. ജാസ് സഹോദരങ്ങള്‍ക്കൊപ്പം കളിക്കാറുണ്ടായിരുന്നെങ്കിലും ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്ന് അച്ഛന്‍ പറഞ്ഞു.

കുടുംബത്തിലെ മൂത്ത കുട്ടിയായിരുന്ന ജാസ് സ്‌കൂളില്‍ നിന്ന് വന്ന ശേഷം അമ്മയെ സഹായിക്കാറുണ്ടായിരുന്നുവെന്ന് ഒറായി പൊലീസ് ഔട്പോസ്റ്റിന്റെ ചുമതലയുള്ള മുഹമ്മദ് ആരിഫ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ടത്തിന് ശേഷം കുടുംബത്തിന് കൈമാറി.

Teen Died | കയര്‍ കുരുക്കിയുള്ള കളി കാര്യമായി; കാഴ്ചയില്ലാത്ത അമ്മയുടെ മുന്‍പില്‍ പിടഞ്ഞുമരിച്ച് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ മകന്‍


Keywords: News, National, National-News, Local-News, Regional-News, UP News, Kanshiram News, Teen Minor Boy, Died, Prank, Blind Mother, Tragic Death, UP: 13-year-old boy dies as prank on blind mother turned tragic.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia