SWISS-TOWER 24/07/2023

Controversy | അധ്യാപികയും വിദ്യാർഥിയും ക്ലാസ് മുറിയിൽ 'വിവാഹിതരായി'; വീഡിയോ വൈറൽ!അന്വേഷണത്തിന് ഉത്തരവിട്ട് സർവകലാശാല 

 
Professor and student participate in mock wedding ceremony in university classroom.
Professor and student participate in mock wedding ceremony in university classroom.

Photo Credit: X/ Abir Ghoshal

ADVERTISEMENT

● തമാശയ്ക്ക് ചെയ്ത വിവാഹമെന്ന് അധ്യാപിക.
● സഹപ്രവർത്തകർ വീഡിയോ പുറത്തുവിട്ടതാണെന്ന് ആരോപണം.
● പശ്ചിമ ബംഗാളിലെ സർവകലാശാലയിലാണ് സംഭവം.

കൊൽക്കത്ത: (KVARTHA) പശ്ചിമ ബംഗാളിലെ ഒരു സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറും വിദ്യാർഥിയും തമ്മിൽ ക്ലാസ് മുറിയിൽ 'വിവാഹം' കഴിക്കുന്ന വീഡിയോ വൈറലായതിനെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ടു. മൗലാന അബുൽ കലാം ആസാദ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ അപ്ലൈഡ് സൈക്കോളജി അധ്യാപിക പായൽ ബാനർജിയാണ് വിവാദത്തിൽ ഉൾപ്പെട്ടത്. ഒന്നാം വർഷ വിദ്യാർത്ഥികളുമായൊത്തുള്ള വീഡിയോകളാണ് പുറത്തുവന്നിരിക്കുന്നത്.

Aster mims 04/11/2022

എന്നാൽ വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഫ്രഷേഴ്സ് ചടങ്ങിൽ തമാശയ്ക്ക് വിവാഹം നടത്തുകയായിരുന്നുവെന്നും അതിൽ താൻ പങ്കെടുത്തുവെന്നുമാണ് പായൽ ബാനർജി പറയുന്നത്. സംഭവം കഴിഞ്ഞ് 12 ദിവസത്തിനു ശേഷം സഹപ്രവർത്തകൻ വീഡിയോകൾ പുറത്തുവിട്ടതാണെന്നും തന്നെ അപമാനിക്കാനുള്ള ശ്രമമാണെന്നും അവർ ആരോപിച്ചു. വിദ്യാർത്ഥികളുടെ അഭ്യർത്ഥന മാനിച്ച് പങ്കെടുത്താത്തതാണെന്നും മറ്റ് അധ്യാപകർക്ക് ഇതിനെക്കുറിച്ച് അറിയാമായിരുന്നുവെന്നും ബാനർജി പറഞ്ഞു.


ജനുവരി ഒമ്പതിന് 'ഹൽദി ചടങ്ങ്', ജനുവരി 14 ന് 'മെഹന്ദി, സംഗീത്', ജനുവരി 20 ന് 'വിവാഹം' എന്നിങ്ങനെ പരിപാടികളുടെ ഇ - ഇൻവിറ്റേഷൻ കാർഡുകളും പ്രചരിച്ചിരുന്നു. ക്ലാസ് മുറിയായിരുന്നു വേദി. അധ്യാപിക 'വധു'വും വിദ്യാർത്ഥി 'വരൻ' ആകുമെന്നും കാർഡിൽ പറഞ്ഞിരുന്നു. ഏകദേശം 23 ഓളം വീഡിയോകളിൽ മറ്റ് അധ്യാപകരും ഉണ്ടായിരുന്നുവെന്നും തന്റെ വീഡിയോകൾ മാത്രം തിരഞ്ഞെടുത്തു പുറത്തുവിട്ടത് പകപോക്കലിന്റെ ഭാഗമാണെന്നും അധ്യാപിക പറഞ്ഞു.

സംഭവത്തിൽ അഞ്ചംഗ അന്വേഷണ പാനലിനെ നിയമിച്ചിട്ടുണ്ടെന്ന് ഇടക്കാല വൈസ് ചാൻസലർ തപസ് ചക്രബർത്തി അറിയിച്ചു. ജനുവരി 16 ന് നടന്ന സംഭവം ജനുവരി 28 നാണ് പുറത്തായത്. അധ്യാപികയും - വിദ്യാർഥിയും മെഴുകുതിരിക്കുമുന്നിൽ ഏഴു തവണ വട്ടം ചുറ്റുന്നതും വിദ്യാർഥി നെറുകയിൽ സിന്ദൂരം ചാർത്തുന്നതും റോസാപ്പൂ നൽകുന്നതും വീഡിയോയിൽ കാണാം. വിഷയം സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക, കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യുക.

A video of a professor and student's mock wedding in a Kolkata university classroom has gone viral, prompting an investigation. The professor claims it was a prank at a student event, while others allege it was inappropriate.

#UniversityScandal #TeacherStudent #ViralVideo #Education #India #Kolkata

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia