Nitish Kumar | ഒറ്റക്കെട്ടായി നിന്നാല്‍ ബിജെപിക്ക് 100 സീറ്റുപോലും തികക്കാനാകില്ല; കോണ്‍ഗ്രസിനോട് പെട്ടെന്ന് തീരുമാനമെടുക്കാന്‍ നിര്‍ദേശിച്ച് നിതീഷ് കുമാര്‍

 


പാട് ന: (www.kvartha.com) 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ടികള്‍ ഒറ്റക്കെട്ടായി നിന്നാല്‍ ബിജെപിക്ക് നൂറ് സീറ്റു പോലും തികക്കാനാകില്ലെന്നും അധികാരത്തില്‍ നിന്നും പുറത്താക്കാമെന്നും വ്യക്തമാക്കി ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു തലവനുമായ നിതീഷ് കുമാര്‍. വിഷയത്തില്‍ കോണ്‍ഗ്രസ് ഉടന്‍ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിഹാറിലെ പുര്‍ണിയയില്‍ മഹാസഖ്യത്തിന്റെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Nitish Kumar | ഒറ്റക്കെട്ടായി നിന്നാല്‍ ബിജെപിക്ക് 100 സീറ്റുപോലും തികക്കാനാകില്ല; കോണ്‍ഗ്രസിനോട് പെട്ടെന്ന് തീരുമാനമെടുക്കാന്‍ നിര്‍ദേശിച്ച് നിതീഷ് കുമാര്‍

നിതീഷിന്റെ വാക്കുകള്‍:

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള എല്ലാ പ്രതിപക്ഷ പാര്‍ടികളും ഒന്നിക്കുകയും 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുകയും ചെയ്താല്‍ ബിജെപി നൂറിന് താഴെ സീറ്റിലൊതുങ്ങും. കോണ്‍ഗ്രസ് നിര്‍ദേശം അംഗീകരിക്കുകയാണെങ്കില്‍ നമുക്ക് ബിജെപിയെ നൂറിനു താഴെ സീറ്റില്‍ ഒതുക്കാനാകും. അതിന് തയാറല്ലെങ്കില്‍, എന്താണ് സംഭവിക്കുക എന്ന് കോണ്‍ഗ്രസിന് അറിയാം.

ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കുന്നതിന് പ്രതിപക്ഷ പാര്‍ടികളെ ഒന്നിപ്പിക്കുകയാണ് തന്റെ ഒരേയൊരു ലക്ഷ്യം. ലക്ഷ്യം നേടുന്നതുവരെ ശ്രമം തുടരും. ബിജെപിയെ രാജ്യത്ത് നിന്ന് തുടച്ചു നീക്കണമെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

Keywords: United Oppn can restrict BJP to 100 seats in 2024, Cong needs to take call fast: Nitish Kumar at Mahagathbandhan rally, Patna, Bihar, Chief Minister, Congress, BJP, Politics, Lok Sabha, Election, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia