ആശിഷ് മിശ്രയുടെ അറസ്റ്റിലേക്ക് നയിച്ചത് മൊഴികളിലെ വൈരുധ്യം; ചോദ്യം ചെയ്തത് 12 മണിക്കൂര്‍, സഹകരിച്ചത് അര മണിക്കൂര്‍; വാദം പൊളിച്ചത് മൊബൈല്‍ ടവര്‍ ലൊകേഷന്‍ പരിശോധിച്ച്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 10.10.2021) ലഖിംപുര്‍ കര്‍ഷക കൊലപാതക കേസില്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ അറസ്റ്റിലേക്ക് നയിച്ചത് മൊഴികളിലെ വൈരുധ്യമെന്ന് പൊലീസ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ 12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ ആശിഷ് സഹകരിച്ചത് അര മണിക്കൂര്‍ മാത്രമാണെന്നും പൊലീസ് അറിയിച്ചു.
Aster mims 04/11/2022

ആശിഷ് മിശ്രയുടെ അറസ്റ്റിലേക്ക് നയിച്ചത് മൊഴികളിലെ വൈരുധ്യം; ചോദ്യം ചെയ്തത് 12 മണിക്കൂര്‍, സഹകരിച്ചത് അര മണിക്കൂര്‍; വാദം പൊളിച്ചത് മൊബൈല്‍ ടവര്‍ ലൊകേഷന്‍ പരിശോധിച്ച്

കേസില്‍ പങ്കില്ലെന്ന് തെളിയിക്കാന്‍ ആശിഷ് പറഞ്ഞ കാര്യങ്ങള്‍ തെളിവുകള്‍ നിരത്തി പൊലീസ് ഖണ്ഡിച്ചു. ടികുനിയയില്‍ വാഹനം കയറ്റി കര്‍ഷകരെ കൊലപ്പെടുത്തുമ്പോള്‍ സംഭവസ്ഥലത്ത് ഇല്ലായിരുന്നുവെന്നാണ് ആശിഷിന്റെ വാദം. എന്നാല്‍ മൊബൈല്‍ ടവര്‍ ലോകേഷന്‍ പരിശോധിച്ച പൊലീസ് ആശിഷിന്റെ വാദം പൊളിച്ചു.

സംഭവസമയത്ത് ടികുനിയയില്‍ തന്റെ ഉടമസ്ഥതയിലുള്ള റൈസ് മില്ലില്‍ ആയിരുന്നുവെന്ന ആശിഷിന്റെ മറുപടി പൊലീസ് മുഖവിലയ്‌ക്കെടുത്തില്ല. ഒടുവില്‍ അനിവാര്യമായ അറസ്റ്റിലേക്ക് നീങ്ങുകയായിരുന്നു. പ്രതിഷേധം നടത്തുകയായിരുന്ന കര്‍ഷകര്‍ക്ക് മുകളിലൂടെ കയറിയ വാഹനം ഓടിച്ചിരുന്നത് ആശിഷിന്റെ ഡ്രൈവറാണെന്നും പൊലീസ് സ്ഥിരീകരിച്ചു.

വാഹനം ഓടിച്ചിരുന്നത് തന്റെ ഡ്രൈവര്‍ അല്ലെന്നായിരുന്നു ആശിഷിന്റെ മൊഴി. അതിനിടെ ആശിഷ് മിശ്രയെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് പൊലീസ് ലഖിംപുര്‍ ഖേരി ജില്ലാ മജിസ്ട്രറ്റ് കോടതിയില്‍ തിങ്കളാഴ്ച അപേക്ഷ സമര്‍പിക്കും.

ജാമ്യത്തിന് പ്രതിഭാഗം ശ്രമിക്കുമെങ്കിലും കൊലപാതക കുറ്റം ചുമത്തിയിട്ടുള്ളതിനാല്‍ അതിനു സാധ്യതയില്ല. ആശിഷ് അറസ്റ്റിലായതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷ പാര്‍ടികള്‍ ശക്തമാക്കി. കര്‍ഷക കൊലപാതകവുമായി ബന്ധപ്പെട്ട് രാഷ്ട്രപതി റാംനാഥ് കോവിന്ദുമായുള്ള കൂടിക്കാഴ്ചയ്ക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം അനുമതി തേടിയിട്ടുണ്ട്.

ലഖിംപുര്‍ സംഭവത്തില്‍ നാലു കര്‍ഷകര്‍ ഉള്‍പെടെ എട്ടുപേരാണ് മരിച്ചത്. ഇതില്‍ നാലുപേര്‍ ബി ജെ പി പ്രവര്‍ത്തകരാണ്.

Keywords:  Union MoS Ajay Mishra’s son, accused of running over farmers, arrested, New Delhi, News, Arrested, Minister, Police, Farmers, National, Trending.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia