ബംഗാളില്‍ വി മുരളീധരന്റെ വാഹനവ്യൂഹത്തിനു നേരേ ആക്രമണം, കാര്‍ തകര്‍ന്നു; ഡ്രൈവര്‍ക്ക് പരിക്ക്; പൊലീസിന്റെ സാന്നിധ്യത്തിലാണ് ഗുണ്ടകളുടെ അഴിഞ്ഞാട്ടമെന്ന് കേന്ദ്രമന്ത്രി
May 6, 2021, 14:15 IST
കൊല്‍ക്കത്ത: (www.kvartha.com 06.05.2021) ബംഗാളിലെ മേദിനിപുരില്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹനവ്യൂഹത്തിനു നേരേ ആക്രമണം. കാര്‍ തകര്‍ന്നു. അക്രമത്തെ തുടര്‍ന്ന് മിഡ്നാപൂരിലെ സന്ദര്‍ശനം ഉപേക്ഷിച്ചതായി മന്ത്രിയുടെ ഓഫിസ് അറിയിച്ചു. കാര്‍ ആക്രമിക്കുന്നതിന്റെ വിഡിയോ വി മുരളീധരന്‍ ട്വിറ്ററില്‍ പങ്കുവച്ചു. അതിനിടെ തൃണമൂല്‍ കോണ്‍ഗ്രസുകാരാണ് തങ്ങളെ ആക്രമിച്ചതെന്ന് വി മുരളീധരന്‍ ആരോപിച്ചു. അക്രമത്തില്‍ മുരളീധരന്റെ ഡ്രൈവര്‍ക്ക് പരിക്കേറ്റു. സംസ്ഥാനത്ത് അക്രമത്തിനിരയായവരെ കാണാന്‍ പോകുംവഴിയായിരുന്നു മന്ത്രിക്ക് നേരെയുള്ള ആക്രമണം.
അതിനിടെ, ബംഗാളില്‍ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയുണ്ടായ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമിതി രൂപീകരിച്ചു. അഡീഷനല്‍ സെക്രടറിയുടെ നേതൃത്വത്തിലുള്ള നാലംഗ സമിതി സംഘര്‍ഷ മേഖലകള്‍ സന്ദര്‍ശിക്കും.
സംഘര്‍ഷങ്ങളെക്കുറിച്ച് റിപോര്‍ട്ട് നല്‍കാത്തതില്‍ ബംഗാള്‍ സര്‍കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കടുത്ത അതൃപ്തി അറിയിച്ചു. സംഘര്‍ഷങ്ങളുണ്ടായതിന് പിന്നാലെ കേന്ദ്ര സര്‍കാര്‍ റിപോര്‍ട് തേടിയിരുന്നെങ്കിലും ബംഗാള്‍ അനുകൂലമായി പ്രതികരിച്ചില്ല. റിപോര്‍ട് ഇനിയും വൈകരുതെന്നും സംഘര്‍ഷങ്ങള്‍ തടയാന്‍ അടിയന്തര നടപടിയെടുക്കാനും കേന്ദ്ര ആഭ്യന്തര സെക്രടറി ബംഗാള്‍ ചീഫ് സെക്രടറിയോട് നിര്‍ദേശിച്ചു. സംസ്ഥാനത്തെ അക്രമങ്ങളില്‍ 14 പേര്‍ മരിച്ചതായാണ് റിപോര്‍ട്.
Keywords: Union Minister V Muralidharan's convoy attacked in Bengal allegedly by TMC workers, several injured, Kolkata, West Bengal, Attack, Assembly-Election-2021, Minister, Car, Allegation, Politics, BJP, National, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.