Minister | ഇസ്രാഈലിലെ പ്രതിപക്ഷത്തെ കണ്ടുപഠിക്കൂ; ഇന്‍ഡ്യയിലെ പ്രതിപക്ഷത്തിന് ഉപദേശവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍
Oct 8, 2023, 14:01 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (KVARTHA) ഇന്‍ഡ്യയിലെ പ്രതിപക്ഷത്തോട് ഇസ്രാഈലിലെ പ്രതിപക്ഷത്തെ കണ്ടുപഠിക്കണമെന്ന ഉപദേശവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഫലസ്തീന്‍ അനുകൂല സായുധ സംഘമായ ഹമാസ് ഇസ്രാഈലിനെതിരെ നടത്തിയ ആക്രമണത്തിനു പിന്നാലെ, ഇസ്രാഈലിലെ പ്രതിപക്ഷം സര്‍കാരിനു സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതാണ് ഇന്‍ഡ്യയിലെ പ്രതിപക്ഷത്തിന് ഇത്തരമൊരു ഉപദേശം നല്‍കാന്‍ കേന്ദ്രമന്ത്രിയെ പ്രേരിപ്പിച്ചത്.
ഇതുസബന്ധിച്ച വീഡിയോ പങ്കുവച്ചാണ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ (ട്വിറ്റര്‍) രാജീവ് ചന്ദ്രശേഖറിന്റെ ഉപദേശം. ശത്രുക്കളുമായി കരാറില്‍ ഏര്‍പ്പെടുകയും സൈന്യത്തെ ചോദ്യം ചെയ്ത് അവരുടെ ആത്മവീര്യവും ആത്മവിശ്വാസവും തകര്‍ക്കുകയും ചെയ്യുന്നവരാണ് ഇന്‍ഡ്യയിലെ പ്രതിപക്ഷമെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി.
'ഇസ്രാഈലിലെ പ്രതിപക്ഷം പ്രതികരിക്കുന്നത് നോക്കൂ. രാഷ്ട്രീയ വ്യത്യാസം മാറ്റിവച്ച് രാഷ്ട്ര താല്‍പര്യം മുന്‍നിര്‍ത്തി അവര്‍ മുന്നേറുന്നു. ശക്തരായ നേതാക്കള്‍, ശക്തമായ തത്വങ്ങള്‍. ജനങ്ങള്‍ പ്രതിപക്ഷത്തേക്ക് പറഞ്ഞുവിട്ട കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎയുമായി ഇതിനെ താരതമ്യം ചെയ്തു നോക്കൂ. അവര്‍ ശത്രുക്കളുമായി ധാരണാപത്രത്തില്‍ ഒപ്പിടുന്നു.
നമ്മുടെ സായുധ സേനയെ ചോദ്യം ചെയ്യുന്നു. അവരുടെ ആത്മവീര്യവും ആത്മവിശ്വാസം തകര്‍ക്കാനായി സാധ്യമായതെല്ലാം ചെയ്യുന്നു. നീചരായ ആളുകള്‍, നീചമായ മനസ്സുകള്‍, നീചമായ രാഷ്ട്രീയം' എന്നും രാജീവ് ചന്ദ്രശേഖര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.
ഇസ്രാഈലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചതായി ഇസ്രാഈലിലെ പ്രതിപക്ഷ നേതാവ് യായിര്‍ ലാപിഡ് വ്യക്തമാക്കിയിരുന്നു.

ഈ അടിയന്തര ഘട്ടത്തില്‍ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവച്ച് ഒപ്പം നില്‍ക്കുന്നതായി പ്രധാനമന്ത്രിയെ അറിയിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഇതുമായി ബന്ധപ്പെട്ട എക്‌സ് പ്ലാറ്റ്‌ഫോമിലെ കുറിപ്പ് പങ്കുവച്ചാണ് രാജീവ് ചന്ദ്രശേഖര്‍ 'ഉപദേശ'വുമായി എത്തിയത്.
Keywords: Union Minister Rajeev Chandrasekhar Said That The Opposition Party In India Is Entering Into Agreements With Its Enemies, New Delhi, News, Politics, Union Minister Rajeev Chandrasekhar, Advice, Politics, Opposition Party, Criticism, National News.See the Israeli opposition respond - set aside political differences and step up in interests of nation - Strong leaders, Strong principles.🫡🙏🏻
— Rajeev Chandrasekhar 🇮🇳 (@Rajeev_GoI) October 8, 2023
Contrast this wth #DesperateDynast led UPA , who were sent to sit in opposition by people - they sign MoUs wth Enemy, question our… https://t.co/jqivDGBzAi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.