Accidental Death | മധ്യപ്രദേശില്‍ കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേലിന്റെ കാര്‍ ബൈകിലിടിച്ച് ഒരാള്‍ മരിച്ചു, 3 പേര്‍ക്ക് പരുക്കേറ്റു
Nov 7, 2023, 21:33 IST
ഭോപാല്‍: (KVARTHA) മധ്യപ്രദേശില്‍ കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേലിന്റെ കാര്‍ ബൈകിലിടിച്ച് ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരുക്കേറ്റു. മന്ത്രിക്കും നിസാരമായി പരുക്കേറ്റു. അപകടത്തില്‍ മന്ത്രി സഞ്ചരിച്ച കാറിനു സാരമായ കേടുപാടുകളുണ്ടായി.
അധ്യാപകനായ നിരഞ്ജന്‍ ചന്ദ്രവന്‍ഷിയാണ് (33) മരിച്ചത്. മക്കള്‍ക്കൊപ്പം നിരഞ്ജന്‍ ചന്ദ്രവന്‍ഷി ബൈകില്‍ വീട്ടിലേക്കു മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. കാര്‍ ബൈകിലിടിക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്.
ജതിന്‍ ചന്ദ്രവന്‍ഷി (17), നിരഞ്ജന്റെ മക്കളായ നിഖില്‍ നിരഞ്ജന്‍ (7), ശങ്കര്‍ നിരഞ്ജന്‍ (10) എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ നാഗ്പുര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ശങ്കര്‍ നിരഞ്ജന്റെ പരുക്ക് ഗുരുതരമെന്നാണ് റിപോര്‍ട്.
'അപകടത്തില്‍ ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ നാഗ്പൂര്‍ മെഡികല്‍ കോളജിലേക്ക് മാറ്റിയെന്നും' ചിന്ദ്വാര സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് സുധീര്‍ ജെയിനിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപോര്‍ട് ചെയ്തു.
നവംബര്‍ 17ന് നടക്കുന്ന മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി കൂടിയായ പ്രഹ്ലാദ് സിങ് പട്ടേല്‍ ചിന്ദ്വാരയില്‍ പൊതുയോഗത്തില്‍ പങ്കെടുത്ത ശേഷം നര്‍സിങ്പുരിലേക്കു പോകുമ്പോഴാണ് അപകടമുണ്ടായത്. നര്‍സിങ്പുരിലെ ബിജെപി സ്ഥാനാര്‍ഥിയാണ് പ്രഹ്ലാദ് സിങ്.

Keywords: U nion Minister Prahlad Patel injured in car accident in Madhya Pradesh, 1 dead, Bhopal, News, Accidental Death, Injured, Hospital, Treatment, Children, BJP, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.