Death Threat | കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് ഫോണിലൂടെ അജ്ഞാതന്റെ വധഭീഷണി; സുരക്ഷ വര്‍ധിപ്പിച്ചതായി പൊലീസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com) മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര ഗതാഗതമന്ത്രിയുമായ നിതിന്‍ ഗഡ്കരിക്ക് വധഭീഷണി. ഗഡ്കരിയുടെ നാഗ്പൂരിലെ ഓഫീസിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. രാവിലെ 11.30നും 12.30നും ഇടയില്‍ ഫോണിലൂടെ രണ്ട് തവണ അജ്ഞാതന്റെ ഭീഷണി സന്ദേശമെത്തിയെന്നാണ് വിവരം. 
Aster mims 04/11/2022

ഓഫീസിലെ ജീവനക്കാരാണ് ഫോണ്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്ത്. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തില്‍പെട്ടയാളാണെന്നും പണം നല്‍കിയില്ലെങ്കില്‍ ഓഫിസില്‍ സ്‌ഫോടനം നടത്തുമെന്നും ഗഡ്കരിയെ വധിക്കുമെന്നുമായിരുന്നു ഭീഷണിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.  

Death Threat | കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് ഫോണിലൂടെ അജ്ഞാതന്റെ വധഭീഷണി; സുരക്ഷ വര്‍ധിപ്പിച്ചതായി പൊലീസ്


മകരസംക്രാന്തി ആഘോഷങ്ങള്‍ക്കായി നിലവില്‍ നിതിന്‍ ഗഡ്കരി നാഗ്പുരിലെ വസതിയിലുണ്ട്. ഓഫിസിലെ ജീവനക്കാന്‍ ഉടനെ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് മഹാരാഷ്ട്ര പൊലീസ് നിതിന്‍ ഗഡ്കരിയുടെ നാഗ്പുരിലെ വസതിയുടെയും ഓഫിസിന്റെയും സുരക്ഷ വര്‍ധിപ്പിച്ചു. ഫോണ്‍ സന്ദേശത്തില്‍ അന്വേഷണവുമായി മുന്നോട്ട് പോകുകയാണെന്ന് പൊലീസ് അറിയിച്ചു.

Keywords:  News,National,India,New Delhi,Mobile Phone,Threat,Life Threat,Police,Latest-News,Top-Headlines,Minister,Union minister, Union minister Nitin Gadkari receives death threat calls at his Nagpur office
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia