ചൈന ചതിക്കുന്ന രാജ്യമാണ്, ചൈനീസ് ഭക്ഷണം വിളമ്പുന്ന ഹോട്ടലുകള്‍ അടയ്ക്കണമെന്ന് കേന്ദ്രമന്ത്രി

 


ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com 18.06.2020) ചൈനീസ് ഭക്ഷണം വിളമ്പുന്ന ഹോട്ടലുകള്‍ അടക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി രാംദാസ് അത്താവാലേ. ട്വിറ്ററിലൂടെയാണ് മന്ത്രി പ്രതിഷേധം അറിയിച്ചത്. 'ചൈന ചതിക്കുന്ന രാജ്യമാണ്. ചൈനയില്‍ നിര്‍മ്മിച്ച എല്ലാ ഉത്പന്നങ്ങളും ഇന്ത്യ ബഹിഷ്‌കരിക്കണം. ഇന്ത്യയില്‍ ചൈനീസ് ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളും അടയ്ക്കണം' എന്നും കേന്ദ്രമന്ത്രി ട്വിറ്ററില്‍ ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സംഘര്‍ഷഭരിതമായ അവസ്ഥയിലൂടെ നീങ്ങുമ്പോഴാണ് കേന്ദ്രമന്ത്രിയുടെ പരാമര്‍ശം.

ചൈന ചതിക്കുന്ന രാജ്യമാണ്, ചൈനീസ് ഭക്ഷണം വിളമ്പുന്ന ഹോട്ടലുകള്‍ അടയ്ക്കണമെന്ന് കേന്ദ്രമന്ത്രി

ഗാല്‍വാന്‍ താഴ്‌വരയില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതിന് പിന്നാലെ നിരവധിപ്പേരാണ് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതായ വിവരം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ഗോരഖ്പൂരില്‍ ചൈനീസ് പ്രസിഡന്റിന്റെ കോലം, ചൈനീസ് പതാക എന്നിവ കത്തിച്ചിരുന്നു.

ചൈന ചതിക്കുന്ന രാജ്യമാണ്, ചൈനീസ് ഭക്ഷണം വിളമ്പുന്ന ഹോട്ടലുകള്‍ അടയ്ക്കണമെന്ന് കേന്ദ്രമന്ത്രി

നേരത്തെ, ഇന്ത്യ- ചൈന സംഘര്‍ഷം ഉണ്ടായ ഉടന്‍ തന്നെ നിരവധി പ്രമുഖരും പുതിയ ആപ്പുകളും ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി എത്തിയിരുന്നു.

Keywords: News, National, India, Union minister, New Delhi, Twitter, Flag, China, Union Minister has demanded a ban on restaurants that are selling Chinese food in India
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia