SWISS-TOWER 24/07/2023

Help of Minister and MP | വിമാനയാത്രയ്ക്കിടെ യാത്രക്കാരന് ദേഹാസ്വാസ്ഥ്യം; പരിചരിച്ച് കേന്ദ്രമന്ത്രിയും എംപിയും

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) അസുഖബാധിതനായ ഒരു വിമാന യാത്രക്കാരനെ കേന്ദ്രമന്ത്രി ഡോ. ബി.കെ കരാഡും ബിജെപി എംപി ഡോ.സുഭാഷ് ഭാംരെയും ചേര്‍ന്ന് പരിചരിച്ചു. ഡെല്‍ഹി-ഔറംഗബാദ് വിമാനത്തിലായിരുന്നു സംഭവം.
                            
Help of Minister and MP | വിമാനയാത്രയ്ക്കിടെ യാത്രക്കാരന് ദേഹാസ്വാസ്ഥ്യം; പരിചരിച്ച് കേന്ദ്രമന്ത്രിയും എംപിയും

സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിംഗ് പ്രൊസീജ്യര്‍ (എസ്ഒപി) അനുസരിച്ച്, വിമാനത്തില്‍ ഡോക്ടര്‍മാരുണ്ടോ എന്ന് പരിശോധിക്കാന്‍ എയര്‍ ഇന്‍ഡ്യ ക്രൂ പോയിരുന്നു. അപ്പോഴാണ് ധനകാര്യ സഹമന്ത്രിയും ബിജെപി എംപിയും രോഗിയായ യാത്രക്കാരനെ സഹായിക്കാന്‍ രംഗത്തിറങ്ങിയത്.

'ഞങ്ങളുടെ ഡെല്‍ഹി-ഔറംഗബാദ് വിമാനത്തിലെ ഒരു യാത്രക്കാരന് ഇന്നലെ അസുഖം ബാധിച്ചു. എസ്ഒപി പ്രകാരം ഏതെങ്കിലും ഡോക്ടര്‍ വിമാനത്തില്‍ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കാന്‍ ക്രൂ അറിയിച്ചു. ഡോ. ബികെ കരാഡും (മോസ് ഫിനാന്‍സ്) ഡോ. സുഭാഷ് ഭാമ്രെയും അദ്ദേഹത്തെ ഉടന്‍ പരിചരിച്ചു' എയര്‍ ഇന്‍ഡ്യ ട്വിറ്റ് ചെയ്തു.

Keywords: Union Minister, BJP MP step in after passenger falls ill mid-flight, National,News,Top-Headlines, Newdelhi, Minister, MP, BJP, Doctor, Twitter, Air India, Aeroplane, National, News, Top-Headlines, Newdelhi, Minister, MP, BJP, Doctor, Twitter, Air India.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia