Budget App | ബജറ്റുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും അറിയണോ, അതും ശരിയായത് മാത്രം? നിങ്ങളെ സഹായിക്കാൻ കേന്ദ്ര സർക്കാരിന്റെ ഈ ആപ്പുണ്ട്; ഫീച്ചറുകൾ അത്ഭുതപ്പെടുത്തും!

 


ന്യൂഡെൽഹി: (KVARTHA) കഴിഞ്ഞ മൂന്ന് സമ്പൂർണ ബജറ്റുകളെപ്പോലെ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റും പൂർണമായും കടലാസ് രഹിതമാകും. അതായത് ബജറ്റ് ഒരു ഇലക്ട്രോണിക് ഡോക്യുമെന്റിന്റെ രൂപത്തിൽ ലഭ്യമാകും. സർക്കാർ പുറത്തിറക്കിയ 'യൂണിയൻ ബജറ്റ്' (Union Budget) എന്ന ആപ്പിന്റെ സഹായത്തോടെ നിങ്ങൾക്ക് കേന്ദ്ര ബജറ്റ് വായിക്കാനും അത് എളുപ്പത്തിൽ മനസിലാക്കാനും സാധിക്കും. ബജറ്റിന്റെ പൂർണമായ പകർപ്പ് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ആക്‌സസ് ചെയ്യാൻ കഴിയും.
  
Budget App | ബജറ്റുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും അറിയണോ, അതും ശരിയായത് മാത്രം? നിങ്ങളെ സഹായിക്കാൻ കേന്ദ്ര സർക്കാരിന്റെ ഈ ആപ്പുണ്ട്; ഫീച്ചറുകൾ അത്ഭുതപ്പെടുത്തും!


സവിശേഷതകൾ എന്തൊക്കെ?

ആൻഡ്രോയിഡിന്റെ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും സൗജന്യമായി ആപ്പ് ഡൗൺലോഡ് ചെയ്യാം. ബജറ്റുമായി ബന്ധപ്പെട്ട 14 രേഖകളും ആപ്പിൽ കാണാനാകും. ഇതിൽ ഫിനാൻസ് ബില്ലും ഡിമാൻഡ് ഫോർ ഗ്രാന്റ്സ് റിപ്പോർട്ടും അടങ്ങിയിട്ടുണ്ട്. ബജറ്റുമായി ബന്ധപ്പെട്ട സമ്പൂർണ പ്രസംഗവും അവതരണവും കാണാനും സാധിക്കും. സ്‌മാർട്ട്‌ഫോൺ സ്‌ക്രീനിൽ ബജറ്റ് എളുപ്പത്തിൽ വായിക്കാൻ കഴിയുന്ന തരത്തിലാണ് ഈ ആപ്പ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.


കോവിഡ് കാലത്ത് തുടക്കം

പാർലമെന്റ് അംഗങ്ങൾക്കും പൊതുജനങ്ങൾക്കും ബജറ്റുമായി ബന്ധപ്പെട്ട 14 രേഖകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി 2021-ലാണ് ആപ്പ് സമാരംഭിച്ചത്. കോവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് പാർലമെന്റിൽ ശാരീരിക സമ്പർക്കം തടയുന്നതിനാണ് ഇത് പ്രാഥമികമായി നടപ്പിലാക്കിയത്, എന്നാൽ ഇന്ന് ഇത് സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ ലക്ഷ്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

സാമ്പത്തിക കാര്യ വകുപ്പിന്റെ (DEA) മേൽനോട്ടത്തിൽ നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ (NIC) ആണ് ആപ്പ് തയ്യാറാക്കിയത്. ധനമന്ത്രിയുടെ അവതരണത്തിനും പ്രസംഗത്തിനും ശേഷം, ബജറ്റ്, ധനകാര്യ ബിൽ തുടങ്ങിയ 14 ബജറ്റ് രേഖകളും ആപ്പ് പോസ്റ്റ് ചെയ്യും. ഈ വർഷത്തെ ബജറ്റ് മാത്രമല്ല, കഴിഞ്ഞ രണ്ട് വർഷത്തെ ബജറ്റും നിങ്ങൾക്ക് ആപ്പിൽ കാണാൻ കഴിയും.


പ്രത്യേക ഫീച്ചറുകൾ

കീ ടു ബഡ്ജറ്റ് എന്ന ഫീച്ചറും ഈ ആപ്പിനുണ്ട്. ഇതിൽ, എന്തൊക്കെ കാര്യങ്ങൾക്ക് വില കൂടി, എത്ര നികുതി കൂട്ടിയോ കുറഞ്ഞോ തുടങ്ങിയ പ്രധാനപ്പെട്ട വിവരങ്ങൾ അറിയാൻ സാധിക്കും. ബജറ്റ് ഹൈലൈറ്റുകളും ഇതിൽ ലഭിക്കും എന്നതാണ് ആപ്പിന്റെ പ്രത്യേകത. ഇതിൽ ബജറ്റുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനങ്ങളും ഏറ്റവും പുതിയ സംഭവവികാസങ്ങളും വളരെ ലളിതമായ ഭാഷയിൽ ദൃശ്യമാണ്.

Keywords : News, News-Malayalam-News, National, National-News, Union Budget App is here to help you.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia