രണ്ടു മണിക്കൂര്‍ 40 മിനിറ്റ്; ബജറ്റ് അവതരണത്തില്‍ റെക്കോര്‍ഡിട്ട് ധനമന്ത്രി; ഒടുവില്‍ ക്ഷീണിതയായി ഇരുന്നു

 


ന്യൂഡെല്‍ഹി: (www.kvartha.com 01.02.2020) ബജറ്റ് അവതരണത്തില്‍ റെക്കോര്‍ഡിട്ട് ധനമന്ത്രി നിര്‍മല സിതാരാമന്‍. രണ്ടു മണിക്കൂര്‍ 40 മിനിറ്റ് ആയപ്പോള്‍ ബാക്കി വായിച്ചതായി കണക്കാക്കാന്‍ സ്പീക്കറോട് അഭ്യര്‍ത്ഥിച്ച് അവര്‍ ഇരുന്നു. ബജറ്റ് പ്രസംഗം വായിച്ചു പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നതോടെയാണ് ക്ഷീണിതയായി മന്ത്രി ഇരുന്നത്. തുടര്‍ന്ന് ലോക്‌സഭ തിങ്കളാഴ്ചത്തേക്കു പിരിയുന്നതായി സ്പീക്കര്‍ ഓം ബിര്‍ല അറിയിച്ചു.

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗമാണ് ശനിയാഴ്ച കണ്ടത്. രണ്ട് മണിക്കൂറും 40 മിനിറ്റും നീണ്ട ബജറ്റ് പ്രസംഗത്തില്‍ മുഴുവനും വായിച്ചുതീര്‍ക്കാന്‍ കഴിയാതെ ധനമന്ത്രി നിര്‍മല സീതാരാമന്‍ ക്ഷീണിച്ചു.

 രണ്ടു മണിക്കൂര്‍ 40 മിനിറ്റ്; ബജറ്റ് അവതരണത്തില്‍ റെക്കോര്‍ഡിട്ട് ധനമന്ത്രി; ഒടുവില്‍ ക്ഷീണിതയായി ഇരുന്നു

അവസാന പേജുകള്‍ വായിക്കാതെ ബജറ്റ് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ച് അവര്‍ ഇരുന്നു. ഇടയ്ക്ക് അല്പം വിശ്രമിച്ച ശേഷം ബജറ്റ് വായന തുടരാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെ ബജറ്റ് പാര്‍ലമെന്റില്‍ വച്ച് വായന അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉപദേശിച്ചു.

ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് വായിച്ചുവെന്ന റെക്കോര്‍ഡും നിര്‍മ്മലയ്ക്കാണ്. അവരുടെ രണ്ടാമത്തെ ബജറ്റ് അവതരണമാണിത്.

Keywords:  Union Budget 2020: Nirmala Sitharaman cuts short her longest budget speech in history, New Delhi, News, Politics, Budget, Budget meet, Union- Budget-2020, Minister, Record, Parliament, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia