'അതിര്‍ത്തി കാക്കാന്‍ നിങ്ങളുണ്ടെന്ന വിശ്വാസത്തിലാണ് 130 കോടി ജനങ്ങളും താനും രാത്രി സമാധാനത്തോടെ ഉറങ്ങുന്നത്'; സൈനികര്‍ക്ക് കുടുംബവുമൊത്ത് പ്രതിവര്‍ഷം 100 ദിവസം ചെലവിടാന്‍ വേണ്ടുന്ന സൗകര്യങ്ങള്‍ ഒരുക്കുമെന്ന് അമിത് ഷാ

 



ജയ്‌സാല്‍മീര്‍: (www.kvartha.com 05.12.2021) സൈനികര്‍ക്ക് കുടുംബവുമൊത്ത് വര്‍ഷത്തില്‍ 100 ദിവസം ചെലവിടാന്‍ വേണ്ടുന്ന സൗകര്യങ്ങള്‍ ഒരുക്കുകയാണ് കേന്ദ്ര സര്‍കാരിന്റെ ലക്ഷ്യമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ജയ്‌സാല്‍മീറിലെ രോഹിതാഷ് ഇന്‍ഡോ -പാക് അതിര്‍ത്തി സന്ദര്‍ശിക്കാനെത്തിയതായിരുന്നു അമിത് ഷാ. 

'ജീവിതത്തിന്റെ സുവര്‍ണ കാലം രാജ്യത്തിനായി സമര്‍പിക്കുന്ന ജവാന് കുടുംബവുമൊത്ത് കഴിയാന്‍ സമയം ഒരുക്കേണ്ടത് സര്‍കാരിന്റെ കടമയും ഉത്തരവാദിത്തവുമാണ്'- ആഭ്യന്തര മന്ത്രി പറഞ്ഞു.

അതിര്‍ത്തി രക്ഷാ സേന (ബി എസ് എഫ്) അംഗങ്ങള്‍ നേരിടുന്ന വിഷമങ്ങള്‍ നേരിട്ടു മനസിലാക്കാന്‍ ഇന്‍ഡ്യ-പാക് അതിര്‍ത്തിക്ക് സമീപം ഒരു ദിവസം താമസിക്കുമെന്നും രാജ്യത്തിന്റെ അതിര്‍ത്തി കാക്കാന്‍ സൈന്യം ഉണ്ടെന്ന വിശ്വാസത്തിലാണ് 130 കോടി ജനങ്ങളും താനും രാത്രി സമാധാനത്തോടെ ഉറങ്ങുന്നതെന്നും ജയ്‌സാല്‍മീറില്‍ നടന്ന സൈനിക സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് ഷാ പറഞ്ഞു.

'അതിര്‍ത്തി കാക്കാന്‍ നിങ്ങളുണ്ടെന്ന വിശ്വാസത്തിലാണ് 130 കോടി ജനങ്ങളും താനും രാത്രി സമാധാനത്തോടെ ഉറങ്ങുന്നത്'; സൈനികര്‍ക്ക് കുടുംബവുമൊത്ത് പ്രതിവര്‍ഷം 100 ദിവസം ചെലവിടാന്‍ വേണ്ടുന്ന സൗകര്യങ്ങള്‍ ഒരുക്കുമെന്ന് അമിത് ഷാ



ചടങ്ങില്‍ ബി എസ് എഫ് ജവാന്‍മാര്‍ക്ക് ആരോഗ്യ കാര്‍ഡുകള്‍ വിതരണം നിര്‍വഹിച്ചുകൊണ്ട് ഇനി ബി എസ് എഫ് ജവാന്മാരുടെ കുടുംബാംഗങ്ങള്‍ക്കടക്കം രാജ്യത്ത് എവിടെയും സൗജന്യ ചികിത്സ ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു. ആയുഷ്മാന്‍ ഭാരത് യോജനയുടെ ഭാഗമായാണ് കാര്‍ഡുകള്‍ നല്‍കിയത്. നാലരലക്ഷം ജവാന്മാര്‍ക്ക് ഇതുവരെ കാര്‍ഡുകള്‍ നല്‍കി കഴിഞ്ഞതായി മന്ത്രി അറിയിച്ചു. 

സൈനിക് സമേളന്‍ പരിപാടിയില്‍ പങ്കെടുത്ത കേന്ദ്ര ആഭ്യന്തര മന്ത്രി ബി എസ് എഫ് ജവാന്മാര്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങള്‍ എ എന്‍ ഐ പുറത്തുവിട്ടു.

Keywords:  News, National, India, Soldiers, Minister, BSF Jawans, Family, Holidays, Unforgettable moments of my life: Amit Shah lauds patriotic spirit of BSF soldiers
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia