Arrested | 'ദൈവം' ആണെന്ന് അവകാശപ്പെട്ട് പള്ളിക്കുള്ളില്‍ക്കയറി പരാക്രമം കാണിച്ചതായി പരാതി; മലയാളി യുവാവ് ബെംഗ്‌ളൂറില്‍ പിടിയില്‍

 


ബെംഗ്‌ളൂറു: (www.kvartha.com) സ്വയം 'ദൈവം' ആണെന്ന് അവകാശപ്പെട്ട് പള്ളിക്കുള്ളില്‍ക്കയറി പരാക്രമം കാണിച്ചെന്ന പരാതിയില്‍ മലയാളി യുവാവ് പൊലീസ് പിടിയില്‍. കാമനഹള്ളി റോഡ് മേഖലയില്‍ താമസിക്കുന്ന 29 കാരനായ ടോം മാത്യുവാണ് അറസ്റ്റിലായത്.

പൊലീസ് പറയുന്നത്: ബുധനാഴ്ച പുലര്‍ചെ നാലുമണിയോടെ കാമനഹള്ളി റോഡിലെ സെന്റ് പയസ് ടെന്‍ത് പള്ളിയിലായിരുന്നു അതിക്രമം. ചുറ്റിക ഉപയോഗിച്ച് വാതില്‍ തകര്‍ത്താണ് ടോം മാത്യു പള്ളിക്കുള്ളില്‍ കടന്നത്. പള്ളിയിലെ നിരവധി ഫര്‍ണിചറുകള്‍ക്കും മറ്റും യുവാവ് കേടുപാട് വരുത്തി. 

സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെത്തുടര്‍ന്ന് സംഭവസ്ഥലത്തെത്തി നാലരയോടെ ഇയാളെ പിടികൂടുകയായിരുന്നു. മദ്യപിച്ചതിനെത്തുടര്‍ന്നാണ് ഇയാള്‍ അക്രമാസക്തനായത്. ഇയാളുടെ വീട്ടില്‍നിന്ന് മദ്യക്കുപ്പികള്‍ കണ്ടെത്തി. വൈദ്യപരിശോധനയ്ക്കും വിധേയനാക്കി.

കേരളത്തില്‍നിന്നുള്ള കുടുംബം 30 വര്‍ഷമായി ബെംഗ്‌ളൂറിലാണ് കഴിയുന്നത്. ടോമിന്റെ അമ്മ സ്ഥിരമായി പോകാറുള്ള പള്ളിയാണ് സെന്റ് പയസ് ടെന്‍ത്. താന്‍ പള്ളിയില്‍ പോകുമ്പോഴൊക്കെ സ്വയം ദൈവമാണെന്ന് ടോം അവകാശപ്പെടാറുണ്ടായിരുന്നുവെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. 

നാലു വര്‍ഷം മുന്‍പ് ടോം മാത്യുവിന്റെ പിതാവ് കുടുംബം ഉപേക്ഷിച്ചുപോയിരുന്നു. ഇത് ടോമിനെ വല്ലാതെ ബാധിച്ചു. കൂടാതെ ജോലി ഇല്ലാത്തതും മറ്റു കാരണങ്ങളും രണ്ടു വര്‍ഷമായി യുവാവിനെ മാനസികമായി തളര്‍ത്തിയിട്ടുണ്ട്.  

Arrested | 'ദൈവം' ആണെന്ന് അവകാശപ്പെട്ട് പള്ളിക്കുള്ളില്‍ക്കയറി പരാക്രമം കാണിച്ചതായി പരാതി; മലയാളി യുവാവ് ബെംഗ്‌ളൂറില്‍ പിടിയില്‍


Keywords:  News, National, National-News, Unemployed Man, Malayali Youth, Vandalis, Church, Bengaluru, Unemployed man claiming to be God vandalises church in Bengaluru with hammer. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia