അധോലോക കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്
Jun 5, 2020, 16:56 IST
ADVERTISEMENT
മുംബൈ: (www.kvartha.com 05.06.2020) കൊടും ഭീകരനായ അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കറാച്ചിയിലെ സൈനികാശുപത്രിയിലാണ് ദാവൂദ് ഇബ്രാഹിമും ഭാര്യയും ചികിത്സയിലുള്ളതെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. പാക് സര്‍ക്കാരിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചാണ് ചില മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദാവൂദ് ഇബ്രാഹിമിനേയും ഭാര്യ മെഹസാബിനേയും കൂടാതെ ദാവൂദിന്റെ വ്യക്തിഗത സുരക്ഷാജീവനക്കാരില്‍ ചിലരും നിരീക്ഷണത്തിലായിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം.
1993-ലെ മുംബൈ സ്‌ഫോടന പരമ്പരയുടെ മുഖ്യസൂത്രധാരനായ ദാവൂദ് ഇബ്രാഹിം പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ സഹായത്തോടെ പാകിസ്ഥാനില്‍ ഒളിച്ചു കഴിയുന്നതായാണ് വിവരം. 2003-ല്‍ അമേരിക്ക ദാവൂദ് ഇബ്രാഹിമിനെ അന്താരാഷ്ട്ര കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
അതേസമയം പാകിസ്ഥാനിലെ കൊവിഡ് രോഗികളുടെ എണ്ണം 89,249 ആയി ഉയര്‍ന്നു. 1838 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് പാകിസ്ഥാനില്‍ മരിച്ചത്.
Keywords: News, National, India, Mumbai, Criminal Case, criminal-participate, Bomb Blast, Davood Ibrahim, COVID19, Karachi, Treatment, Underworld Don Dawood Ibrahim And His Wife Test Positive For Coronavirus: Report
1993-ലെ മുംബൈ സ്‌ഫോടന പരമ്പരയുടെ മുഖ്യസൂത്രധാരനായ ദാവൂദ് ഇബ്രാഹിം പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ സഹായത്തോടെ പാകിസ്ഥാനില്‍ ഒളിച്ചു കഴിയുന്നതായാണ് വിവരം. 2003-ല്‍ അമേരിക്ക ദാവൂദ് ഇബ്രാഹിമിനെ അന്താരാഷ്ട്ര കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
അതേസമയം പാകിസ്ഥാനിലെ കൊവിഡ് രോഗികളുടെ എണ്ണം 89,249 ആയി ഉയര്‍ന്നു. 1838 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് പാകിസ്ഥാനില്‍ മരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

