Explanation | സിംഗിൾ ഫേസ്, ത്രീ ഫേസ് കണക്ഷൻ എന്നാൽ എന്താണ്? ഇവ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളും അറിയാം
സാധാരണയായി ഒരു വീടിന് സിംഗിൾ ഫേസ് കണക്ഷൻ മതിയാകും. എന്നാൽ ഒരു വലിയ വ്യവസായ സ്ഥാപനത്തിന് ത്രീ ഫേസ് കണക്ഷൻ ആവശ്യമായി വരും.
റോക്കി എറണാകുളം
(KVARTHA) പലരും നിത്യജീവിതത്തിൽ പ്രധാനമായും ഉച്ചരിക്കുന്ന വാക്കാണ് സിംഗിൾ ഫേസ്, ത്രീ ഫേസ് കണക്ഷൻ എന്നത്. കേരള സർക്കാരിൻ്റെയോ കേന്ദ്ര സർക്കാരിൻ്റെയോ പലവിധ വർക്കുകളിൽ പോലും ഈ രണ്ടു കണക്ഷനുകളും കയറി വരാറുണ്ട്. വാക്ക് കേട്ടാൽ എല്ലാവർക്കും ഇത് സുപരിചിതമെങ്കിലും ഇതിൻ്റെ വിശദാംശങ്ങൾ അറിയാവുന്നവർ വളരെ ചുരുക്കും മാത്രം.
നമ്മുടെ നാട്ടിൽ പ്രധാനപ്പെട്ട വർക്കുകൾ എടുത്ത് ചെയ്യുന്നവരും വലിയ ബിസിനസ് ചെയ്യുന്നവരും ഭരണതലത്തിൽ ഇരിക്കുന്നവരും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരും അറിഞ്ഞിരിക്കേണ്ട കാര്യമാണ് സിംഗിൾ ഫേസ്, ത്രീ ഫേസ് കണക്ഷൻ എന്നാൽ എന്താണെന്നും ഇവ തമ്മിലുള്ള പ്രധാന വിത്യാസങ്ങൾ എന്താണെന്നുമുള്ളത്. സാധാരണക്കാർ വരെയുള്ളവർക്കും ഏത് കാര്യത്തിലുള്ള അറിവും പ്രയോജപ്പെടുമെന്നും മനസ്സിലാക്കുക. എന്താണ് സിംഗിൾ ഫേസ് & ത്രീ ഫേസ് കണക്ഷൻ?. എന്ന കുറിപ്പാണ് ശ്രദ്ധയാകർഷിക്കുന്നത്.
കുറിപ്പിൽ പറയുന്നത്: 'ഇന്ത്യയിൽ ഒരു സിംഗിൾ ഫേസ് കണക്ഷൻ എന്നാൽ ഒരു ഫേസും ഒരു ന്യൂട്രലും അടങ്ങുന്ന രണ്ടു വയർ കണക്ഷൻ ആണ്. ഈ കണക്ഷനിൽ നമ്മുക്ക് 230 വോൾട്ട് സപ്ലൈ ആണ് ലഭിക്കുന്നത്. എന്നാൽ ത്രീ ഫേസ് സപ്ലൈയിൽ ഒരു ന്യൂട്രലും മൂന്ന് ഫേസും അടങ്ങുന്ന നാലു വയറുകൾ ഉണ്ടായിരിക്കും. ഒരു ത്രീ ഫേസിന്റെ വോൾടേജ് 415 വോൾട് ആണ്. എന്തിനാണ് ഇങ്ങനെ രണ്ടു കണക്ഷൻ എന്നത് നമുക്ക് മനസ്സിലാക്കുന്നതിനു ഒരു റോഡുമായി സാമ്യപ്പെടുത്തി പറയാം. ഒരു ഒറ്റവരി പാതയും ഒരു മൂന്ന് വരി പാതയും ഉണ്ടെന്നു വിചാരിക്കുക. ഇതിൽ ഒറ്റവരി പാതയിൽ ഒരുമിച്ച് സമാന്തരമായി 5 ബൈക്കുകൾക് പോകാം അല്ലെങ്കിൽ 3 ബൈക്കിനും ഒരു കാറിനും ഒരുമിച്ചു പോകാം അതുമല്ലെങ്കിൽ ഒരു കാറിനും ഒരു ബസ്സിനും ഒരുമിച്ചു പോകാം.
പക്ഷെ രണ്ടു ബസുകൾക്ക് ഒരുമിച്ച് പോകാൻ കഴിയില്ല , മൂന്ന് കാറുകൾക് ഒരുമിച്ചു പോകാൻ കഴിയില്ല. അപ്പോൾ രണ്ടു ബസ്സുകൾക്ക് ഒരുമിച്ചു പോകണമെങ്കിൽ എന്ത് വേണം പാതയുടെ വീതി കൂട്ടണം. അതായത് അതൊരു മൂന്ന് വരി പാതയാണെങ്കിൽ മൂന്ന് ബസുകൾക്ക് അല്ലെങ്കിൽ നിരവധി വാഹനങ്ങൾക്ക് ഒരുമിച്ചു പോകാൻ കഴിയും. ഈ റോഡും വാഹനങ്ങളും ഇനി ഇലക്ട്രിസിറ്റിയും ഉപകരണങ്ങളുമാണെന്ന് വിചാരിക്കുക. ഒറ്റവരി പാത = സിംഗിൾ ഫേസ്, മൂന്ന് വരി പാത = ത്രീ ഫേസ്, ബൈക്ക് = ബൾബ്, കാർ = റെഫ്രിജറേറ്റർ, ബസ് = എയർകണ്ടീഷണർ.
ഇവിടെ സിംഗിൾ ഫേസ് കണക്ഷൻ ആണെങ്കിൽ നമുക്ക് ഒരുമിച്ച് 5 ബൾബുകൾ തെളിയിക്കാം ,അല്ലെങ്കിൽ 3 ബൾബുകളും ഒരു റെഫ്രിജറേറ്ററും പ്രവർത്തിപ്പിക്കാം അതുമല്ലെങ്കിൽ ഒരു റെഫ്രിജറേറ്ററും എ സിയും പ്രവർത്തിപ്പിക്കാം. എന്നാൽ രണ്ടു എസി ഒരുമിച്ചോ അല്ലെങ്കിൽ മുകളിൽ പറഞ്ഞ ഉപകരണങ്ങൾ എല്ലാം ഒരുമിച്ചോ പ്രവർത്തിക്കാൻ കഴിയില്ല. അങ്ങനെ പ്രവർത്തിപ്പിച്ചാൽ സിംഗിൾ ഫേസിനു ഓവർ ലോഡാകുകയും സപ്ലൈ വയറുകൾ ചൂടാകുകയും കത്തിപോകുകയും ചെയ്യും. അതുകൊണ്ടു ഒന്നിൽ കൂടുതൽ എ സികളോ മുകളിൽ പറഞ്ഞ എല്ലാ ഉപകരണങ്ങളും ഒരുമിച്ചു പ്രവർത്തിപ്പിക്കുന്നതിനോ ത്രീ ഫേസ് ആവശ്യമാണ്.
മുകളിൽ പറഞ്ഞ ഉദാഹരണം മനസിലാക്കുന്നതിന് വേണ്ടി മാത്രം പറഞ്ഞതാണ് ഒരു സിംഗിൾ ഫേസിൽ കണക്ട് ചെയ്യാവുന്ന ശരിയായ ഉപകരണങ്ങളുടെ എണ്ണമല്ല. കെ.എസ്.ഇ.ബി സാധാരണ 5000 വാട്സ് കുറവിൽ ഉപയോഗിക്കുന്ന ഉപഭോക്താവിന് സിംഗിൾ ഫേസും 5000 വാട്സ് കൂടുതൽ ലോഡ് കണക്ട് ചെയ്യുന്ന ഉപഭോക്താവിന് ത്രീ ഫേസ് കണക്ഷനും ആണ് നൽകുന്നത്. ചിലയിടങ്ങളിൽ ഇത് 7000 വാട്സ് ആണ്'.
ശരിക്കും ഇത് സംബന്ധിച്ച് വിദ്യാർത്ഥികൾ മുതൽ മുതിർന്നവർക്ക് വരെ കൃത്യമായ രീതിയിൽ അറിവ് പകരുന്ന കുറിപ്പാണ് ഇത്. സിംഗിൾ ഫേസ്, ത്രീ ഫേസ് കണക്ഷനെക്കുറിച്ച് ആർക്കും മനസ്സിലാകുന്ന രീതിയിൽ ഉദാഹരണ സഹിതമാണ് പ്രതിപാദിച്ചിരിക്കുന്നത്.
#singlephase #threephase #electricalconnection #voltage #current #electricity