SWISS-TOWER 24/07/2023

Tunnel Collapsed | ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കം തകര്‍ന്നുവീണ് 36 തൊഴിലാളികള്‍ കുടുങ്ങി

 


ADVERTISEMENT

ഡെറാഡൂണ്‍: (KVARTHA) ഉത്തരാഖണ്ഡില്‍ ഉത്തരകാശിയില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങിയതായി റിപോര്‍ട്. 36 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. ഞായറാഴ്ച (12.11.2023) പുലര്‍ചെ നാല് മണിയോടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. തൊഴിലാളികളെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

നാലര കിലോമീറ്റര്‍ നീളമുള്ള തുരങ്കത്തിന്റെ 150 മീറ്റര്‍ നീളമുള്ള ഭാഗമാണ് തകര്‍ന്നത്. സംസ്ഥാന ദുരന്ത നിവാരണ സേനയും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഉത്തരകാശിയിലെ ദണ്ഡല്‍ഗാവില്‍ നിന്ന് സില്‍ക്യാരയെ ബന്ധിപ്പിക്കുന്നതിനാണ് തുരങ്കം. ചാര്‍ധാം റോഡ് പദ്ധതിക്ക് കീഴിലാണ് തുരങ്കം നിര്‍മിക്കുന്നത്. ഉത്തരകാശിയില്‍ നിന്ന് യമുനോത്രി ധാമിലേക്കുള്ള യാത്ര 26 കിലോമീറ്റര്‍ കുറയ്ക്കാനാണ് തുരങ്കം കൊണ്ട് ലക്ഷ്യമിടുന്നത്.

Tunnel Collapsed | ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കം തകര്‍ന്നുവീണ് 36 തൊഴിലാളികള്‍ കുടുങ്ങി



Keywords: News, National, National-News, Accident-News, Construction, Tunnel, Collapsed, Uttarakhand News, Uttarkashi News, 36 Trapped, Silkyara to Dandalgaon, NDRF and SDRF Team, Under construction tunnel collapses in Uttarakhand's Uttarkashi, nearly 36 trapped.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia