Bridge Collapsed | രണ്ടാം തവണയും നിലംപതിച്ചു; 1700 കോടി ചിലവിട്ട് നിര്‍മിക്കുന്ന പാലം ഗംഗാനദിയിലേക്ക് തകര്‍ന്നു വീണു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പട്‌ന: (www.kvartha.com) ബിഹാറില്‍ നിര്‍മാണത്തിലിരിക്കുന്ന പാലം തകര്‍ന്ന് വീണത് വീണ്ടും വിവാദത്തിലായി. ഭാഗല്‍പൂരിലെ അഗുവാനി - സുല്‍ത്താന്‍ഗഞ്ച് പാലമാണ് ഗംഗാനദിയിലേക്ക് തകര്‍ന്ന് വീണത്. ഇത് രണ്ടാം തവണയാണ് പാലം തകരുന്നത്. ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.
Aster mims 04/11/2022

1700 കോടി രൂപ വിനിയോഗിച്ച് നിര്‍മിക്കുകയായിരുന്ന പാലമാണ് തകര്‍ന്നത്. സുല്‍ത്താന്‍ഗഞ്ച്- ഖഗോരിയ ജില്ലകളെ ബന്ധിപ്പിക്കാനായാണ് പാല നിര്‍മാണം ആരംഭിച്ചത്. 2015 ല്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് പാലത്തിന് തറക്കല്ലിട്ടത്. 

എന്നാല്‍, നിര്‍മാണം തുടങ്ങ് എട്ട് വര്‍ഷമായിട്ടും പൂര്‍ത്തിയായില്ലെന്ന് മാത്രമല്ല, ഒരു വര്‍ഷത്തിനിടെ രണ്ട് തവണ തകര്‍ന്നുവീഴുകയും ചെയ്തു. 2022 ലാണ് പാലത്തിന്റ ഒരു ഭാഗം തകര്‍ന്ന് ആദ്യം നദിയിലേക്ക് പതിച്ചത്. കൊടുങ്കാറ്റ് വീശിയതാണ് പാലം തകരാന്‍ കാരണമെന്നാണ് അന്ന് പറഞ്ഞത്. 

പാലം തകര്‍ന്നുവീണതോടെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്.

Bridge Collapsed | രണ്ടാം തവണയും നിലംപതിച്ചു; 1700 കോടി ചിലവിട്ട് നിര്‍മിക്കുന്ന പാലം ഗംഗാനദിയിലേക്ക് തകര്‍ന്നു വീണു


Keywords:  News, National, National-News, Bihar, Under Construction, Bridge, Collapsed, Bhagalpur, Probe, Under-construction bridge collapses in Bihar’s Bhagalpur; probe ordered.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia