Unconscious Cobra | കാറിനുള്ളില്‍ കണ്ടെത്തിയ മൂര്‍ഖനെ പുറത്തുചാടിക്കാന്‍ ഫിനോയില്‍ തളിച്ചത് വിനയായി; ഗുരുതരാവസ്ഥയിലായ പാമ്പ് ആശുപത്രിയില്‍

 


ADVERTISEMENT

റായ്ചൂര്‍: (KVARTHA) കാറിനുള്ളില്‍ കണ്ടെത്തിയ മൂര്‍ഖനെ പുറത്തുചാടിക്കാന്‍ ഫിനോയില്‍ തളിച്ചത് വിനയായി. ഇതേതുടര്‍ന്ന് അപകടാവസ്ഥയിലായ പാമ്പിന് ഡോക്ടര്‍ കൃത്രിമ ശ്വാസം അടക്കമുള്ള അടിയന്തര ചികിത്സ നല്‍കി രക്ഷിച്ചു. കര്‍ണാടകയിലെ റായ്ചൂര്‍ ലിംഗസുഗൂര്‍ താലൂകിലെ പമനകല്ലൂരിലാണ് സംഭവം.

ഇന്നോവ കാറിനുള്ളിലാണ് മൂര്‍ഖനെ കണ്ടത്. പാമ്പിനെ പുറത്തെടുക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ഓടിക്കൂടിയ പരസരവാസികളില്‍ ചിലര്‍ ഫിനോയില്‍ തളിക്കാന്‍ നിര്‍ദേശിച്ചത്. ഇതോടെ പാമ്പിന്റെ ബോധം പോയി അപകടാവസ്ഥയിലായി. പാമ്പ് ചത്തെന്നാണ് എല്ലാവരും കരുതിയത്. ഈ സമയം ഇവിടെയെത്തിയ മെഡികല്‍ ഓഫീസര്‍ പാമ്പിന്റെ വായിലേക്ക് ചെറിയ പൈപ് കടത്തി കൃത്രിമ ശ്വാസം നല്‍കി.

Unconscious Cobra | കാറിനുള്ളില്‍ കണ്ടെത്തിയ മൂര്‍ഖനെ പുറത്തുചാടിക്കാന്‍ ഫിനോയില്‍ തളിച്ചത് വിനയായി; ഗുരുതരാവസ്ഥയിലായ പാമ്പ് ആശുപത്രിയില്‍

തുടര്‍ന്ന് സമീപത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ കൃത്രിമ ശ്വാസം നല്‍കി പാമ്പിന്റെ ജീവന്‍ രക്ഷിക്കുകയായിരുന്നു. പാമ്പിനെ പിന്നീട് വനത്തില്‍ തുറന്നുവിട്ടു.

Keywords:  Unconscious cobra saved through artificial oxygen, released in forest after recovery, Raichur, Karnataka, News, Unconscious Cobra, Hospital, Treatment, Natives, Car, Artificial Oxygen, National News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia