SWISS-TOWER 24/07/2023

പ്ലസ് ടൂ വിദ്യാര്‍ത്ഥിക്ക് പേപ്പര്‍ നോക്കുന്നതിന് മുമ്പുതന്നെ നൂറില്‍ നൂറു മാര്‍ക്ക് , വല്ലാത്ത ബുദ്ധിതന്നെ; പണികിട്ടിയത് അധ്യാപകന്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അഹമ്മദാബാദ് : (www.kvartha.com 16.06.2016) ഇന്ന് പരീക്ഷാ തട്ടിപ്പിനെ കുറിച്ചാണ് എങ്ങും കേള്‍ക്കുന്നത്. എന്നാല്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് പുറത്തുവന്നത് വ്യത്യസ്തമായ ഒരു തട്ടിപ്പ് കഥയാണ്. പ്ലസ് ടൂ പരീക്ഷയ്ക്കിടയിലാണ് ഏവരും അത്ഭുതത്തോടെ നോക്കിയ ആ തട്ടിപ്പ് കഥ പുറത്തായത്.

പരീക്ഷ എഴുതുന്നതിനിടയില്‍ത്തന്നെ ചുവന്ന മഷി കൊണ്ട് സ്വയം മാര്‍ക്കിട്ടാണ് ഗുജറാത്തിലെ ഒരു പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി 'മാതൃകയായത്'. ഇക്കണോമിക്‌സ് പരീക്ഷയ്ക്കിടെയാണ് സംഭവം. എഴുതുന്ന ഓരോ ഉത്തരത്തിനും വിദ്യാര്‍ത്ഥി സ്വയം ടിക്ക് ഇടുകയും മാര്‍ക്ക് നല്‍കുകയുമാണ് ചെയ്തത്. ഒടുവില്‍ എല്ലാ ഉത്തരങ്ങളും എഴുതി കഴിഞ്ഞതോടെ തന്റെ മാര്‍ക്ക് നൂറില്‍ നൂറ് ആയി കൊടുക്കുകയും ചെയ്തു. ഹര്‍ഷദ് സര്‍വൈയ്യ എന്ന വിദ്യാര്‍ഥിയാണ് സ്വയം മാര്‍ക്ക് നല്‍കി അധ്യാപകരുടെ 'ജോലിഭാരം കുറച്ചത'.

എന്നാല്‍ ഉത്തരക്കടലാസ് പരിശോധിച്ച അധ്യാപകസംഘത്തിന് തട്ടിപ്പ് തിരിച്ചറിയാനുമായില്ല. ഒടുവില്‍ ക്രമക്കേട് കണ്ടുപിടിച്ചതോടെ വിദ്യാര്‍ഥിയുടെ പേരില്‍ മാത്രമല്ല, മൂല്യനിര്‍ണയം നടത്തിയ അധ്യാപകര്‍ക്കെതിരെയും നടപടിയെടുക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് പരീക്ഷാബോര്‍ഡ്.

മൂല്യനിര്‍ണയം നടത്തുന്ന അധ്യാപകരെ കബളിപ്പിക്കാന്‍ വളരെ തന്ത്രപൂര്‍വമായാണ് വിദ്യാര്‍ഥിയുടെ തട്ടിപ്പ് . പരീക്ഷാപേപ്പറില്‍ ഉത്തരങ്ങള്‍ക്ക് നേരെ ചുവന്ന മഷികൊണ്ട് മാര്‍ക്കിട്ടുവെങ്കിലും സംശയം തോന്നാതിരിക്കാന്‍ ആകെ കിട്ടിയമാര്‍ക്ക് രേഖപ്പെടുത്താതെവിടുകയും ചെയ്തു. ഏഴുപേരടങ്ങുന്ന അധ്യാപകസംഘമാണ് മൂല്യനിര്‍ണയം നടത്തിയത്. ഇവരാകട്ടെ ഉത്തരക്കടലാസില്‍ എഴുതിക്കണ്ട മാര്‍ക്കുകള്‍ കൂട്ടിനോക്കി ടോട്ടല്‍ മാര്‍ക്കിടുക മാത്രമാണ് ചെയ്തത് . അതുകൊണ്ടുതന്നെ തട്ടിപ്പ് കണ്ടെത്താനും കഴിഞ്ഞില്ല.

എന്നാല്‍ നൂറില്‍ നൂറ് മാര്‍ക്ക് കിട്ടിയതോടെ മൂല്യനിര്‍ണയ സോഫ്റ്റ് വേറാണ് തട്ടിപ്പ് കണ്ടെത്തിയത്. അതേസമയം ജ്യോഗ്രഫി പരീക്ഷയ്ക്കിടെയും വിദ്യാര്‍ത്ഥി ഇതേ തന്ത്രം പയറ്റിയെങ്കിലും ടീച്ചര്‍ക്ക് അസ്വാഭാവികത തോന്നിയതിനാല്‍ തട്ടിപ്പ് വിജയിച്ചില്ല. അതുകൊണ്ടു തന്നെ 34 മാര്‍ക്കേ പാവം പയ്യന് സ്വന്തം പേപ്പറിലെ ഉത്തരങ്ങള്‍ക്ക് നല്‍കാന്‍ സാധിച്ചുള്ളൂ.
പ്ലസ് ടൂ വിദ്യാര്‍ത്ഥിക്ക് പേപ്പര്‍ നോക്കുന്നതിന് മുമ്പുതന്നെ നൂറില്‍ നൂറു മാര്‍ക്ക് , വല്ലാത്ത ബുദ്ധിതന്നെ; പണികിട്ടിയത് അധ്യാപകന്


Also Read:
ഉളിയത്തടുക്കയില്‍ തട്ടുകട തീവെച്ച് നശിപ്പിച്ചു

Keywords:  UNBELIEVABLE: This student checked his own paper with red ink, Board, Answer Paper, Ahmedabad, Gujrath, Examination, Teachers, Cheating, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia