എര്‍ത്ത് ഡേ ഗീതം: നയതന്ത്ര പ്രതിനിധിയായ അഭയ് കുമാര്‍ രചിച്ച ഗാനം ഭൂമിഗീതമാക്കി യുഎന്‍
Apr 27, 2020, 16:27 IST
ന്യൂഡെല്‍ഹി: (www.kvartha.com 27.04.2020) മഡഗാസ്കറിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയായ അഭയ് കുമാര്‍ രചിച്ച ഗാനം ഭൂമിഗീതമാക്കി യുഎന്‍. 2008ല്‍ റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ വെച്ചാണ് അഭയ് കുമാര്‍ ഈ ഗാനം രചിച്ചത്. എര്‍ത്ത് ഡേയോടനുബന്ധിച്ച് ഈ ഗാനം ആഗോളതലത്തില്‍ റിലീസ് ചെയ്യാനാണ് യുഎന്‍ തീരുമാനം.
ന്യൂയോര്‍ക്കില്‍ ഗാനം റിലീസ് ചെയ്യുമ്പോള്‍ യുഎന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍ സിവില്‍ സൊസൈറ്റി യൂത്ത് റെപ്രസെന്റേറ്റീവ്സിന്റെ ഫെയ്സ്ബുക്ക് പേജില്‍ ഇത് സംപ്രേക്ഷണം ചെയ്യും.
കൊറോണ വൈറസിന്റെ ആഗോള വ്യാപനം പരസ്പര സഹകരണത്തിന്റെ പ്രാധാന്യം ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുയാണെന്നാണ് അഭയ് കുമാര്‍ പറയുന്നത്. ഏത് രാജ്യത്തുനിന്നുള്ളവരാണെങ്കിലും ഈ പ്രതിസന്ധിയില്‍ ആര്‍ക്കും നിസംഗത പ്രകടിപ്പിക്കാനാകില്ല- അഭയ് കുമാര്‍ പറയുന്നു.
മലിനീകരണം, ജൈവവാവിധ്യത്തിന്റെ ശോഷണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയെല്ലാം നമ്മളെയെല്ലാവരെയും ബാധിക്കുന്നതാണ്. എല്ലാവരും പരസ്പരാശ്രിതരാണെന്ന് പൂര്‍ണ അര്‍ഥത്തില്‍ മനസിലാക്കുന്നത് വരെ ഈ പ്രതിസന്ധികളെയൊന്നും നേരിടാന്‍ നമുക്ക് സാധിക്കില്ലെന്നും അഭയ് കുമാര്‍ പറയുന്നു.
Keywords: News, National, New Delhi, UN, Facebook, Song, UN to screen Earth Anthem penned by Indian diplomat
ന്യൂയോര്‍ക്കില്‍ ഗാനം റിലീസ് ചെയ്യുമ്പോള്‍ യുഎന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍ സിവില്‍ സൊസൈറ്റി യൂത്ത് റെപ്രസെന്റേറ്റീവ്സിന്റെ ഫെയ്സ്ബുക്ക് പേജില്‍ ഇത് സംപ്രേക്ഷണം ചെയ്യും.
കൊറോണ വൈറസിന്റെ ആഗോള വ്യാപനം പരസ്പര സഹകരണത്തിന്റെ പ്രാധാന്യം ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുയാണെന്നാണ് അഭയ് കുമാര്‍ പറയുന്നത്. ഏത് രാജ്യത്തുനിന്നുള്ളവരാണെങ്കിലും ഈ പ്രതിസന്ധിയില്‍ ആര്‍ക്കും നിസംഗത പ്രകടിപ്പിക്കാനാകില്ല- അഭയ് കുമാര്‍ പറയുന്നു.
മലിനീകരണം, ജൈവവാവിധ്യത്തിന്റെ ശോഷണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയെല്ലാം നമ്മളെയെല്ലാവരെയും ബാധിക്കുന്നതാണ്. എല്ലാവരും പരസ്പരാശ്രിതരാണെന്ന് പൂര്‍ണ അര്‍ഥത്തില്‍ മനസിലാക്കുന്നത് വരെ ഈ പ്രതിസന്ധികളെയൊന്നും നേരിടാന്‍ നമുക്ക് സാധിക്കില്ലെന്നും അഭയ് കുമാര്‍ പറയുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.