SC On Gujarat Riots Appeal | ഗുജറാത് വര്‍ഗീയ കലാപത്തില്‍ നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെ ശരിവച്ച് സുപ്രീംകോടതി; സാകിയ ഇഹ് സാന്‍ നല്‍കിയ ഹര്‍ജി തള്ളി
Jun 24, 2022, 13:35 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഗുജറാത് വര്‍ഗീയ കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഉള്‍പെടെയുള്ളവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ കോടതി നടപടിക്കെതിരെ കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവ് ഇഹ് സാന്‍ ജഫ്രിയുടെ ഭാര്യ സാകിയ ഇഹ് സാന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.
ജസ്റ്റിസ് എ എം ഖാന്‍വില്‍കര്‍ അധ്യക്ഷനായ ബെഞ്ചിന്റെതാണ് നടപടി. സാകിയയുടെ ഭര്‍ത്താവും മുന്‍ എംപിയുമായ എഹ്‌സാന്‍ ജഫ്രിയുള്‍പെടെ 68 പേരാണ് 2002 ഫെബ്രുവരി 28ന് അഹ് മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ നടന്ന വര്‍ഗീയ കലാപത്തില്‍ കൊല ചെയ്യപ്പെട്ടത്.
ഗുജറാത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയും മറ്റു ഉന്നതരും ഗൂഢാലോചന നടത്തിയെന്ന ആരോപണം തള്ളി പ്രത്യേക അന്വേഷണ സംഘം (SIT) സമര്‍പിച്ച റിപോര്‍ട് കീഴ്‌കോടതി അംഗീകരിച്ചിരുന്നു. ഈ നടപടി ശരിവച്ച ഗുജറാത് ഹൈകോടതി വിധിക്കെതിരെയാണ് സാകിയ സുപ്രീം കോടതിയെ സമീപിച്ചത്.
ഗുജറാതില്‍ 2002 ല്‍ നടന്ന വര്‍ഗീയ കലാപത്തിനിടെ മുന്‍ എംപി എഹ്‌സാന്‍ ജഫ്രി അടക്കമുള്ളവര്‍ കൊല്ലപ്പെട്ട ഗുല്‍ബെര്‍ഗ് കേസ് വേണ്ട വിധമല്ല പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചതെന്നും സംഭവം നടക്കുമ്പോള്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ഒരു മന്ത്രി ഉണ്ടായിരുന്ന കാര്യം പരിശോധിച്ചില്ലെന്നും സാകിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
കലാപം നടക്കുമ്പോള്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി അടക്കം 64 പേര്‍ക്കും എസ്‌ഐടി ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. മജിസ്‌ട്രേറ്റ് കോടതിയും 2017 ഒക്ടോബറില്‍ ഹൈകോടതിയും എസ്‌ഐടിയുടെ റിപോര്‍ട് ശരിവച്ചു. ഇതിനെതിരെയാണ് സാകിയ സുപ്രീം കോടതിയെ സമീപിച്ചത്. 2012 ഫെബ്രുവരി എട്ടിന് ആണ് എസ്‌ഐടി കേസ് അവസാനിപ്പിച്ചുകൊണ്ടുള്ള റിപോര്‍ട് നല്‍കിയത്. നരേന്ദ്ര മോദി അടക്കം 64 പേരെയും പ്രോസിക്യൂട് ചെയ്യാനുള്ള തെളിവുകളില്ലെന്നായിരുന്നു റിപോര്‍ട്.
Keywords: 'Ulterior Design': Supreme Court On Appeal Involving PM On Gujarat Riots, New Delhi, News, Politics, Supreme Court of India, Appeal, Prime Minister, Narendra Modi, Gujrath Riot, National, Trending.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.