പുടിന്റെ യുക്രൈന്‍ അധിനിവേശം കശ്മീരിന്റെ മരുമകളുടെ ഉറക്കം കെടുത്തുന്നു; 'എന്റെ മാതാപിതാക്കള്‍ക്കും മുത്തശ്ശിക്കും പ്രായമായി, യുദ്ധം രൂക്ഷമായാല്‍ അവര്‍ക്ക് എങ്ങോട്ടെങ്കിലും മാറാന്‍ കഴിയില്ല'; ആശങ്കയോടെ ഒരു യുവതി
Mar 7, 2022, 09:52 IST
ശ്രീനഗര്‍: (www.kvartha.com 07.03.2022) റഷ്യന്‍ പ്രസിഡന്റ് പുടിന്റെ യുക്രൈന്‍ അധിനിവേശം കശ്മീരിന്റെ മരുമകളായ ഒലേഷ്യ മസൂറിന്റെ ഉറക്കം കെടുത്തുകയാണ്. കശ്മീര്‍ സ്വദേശിയെ വിവാഹം കഴിച്ച യുക്രൈന്‍ യുവതിയാണ് ഒലേഷ്യ. റഷ്യന്‍ ബോംബാക്രമണത്തില്‍ ഇവരുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളെ നഷ്ടപ്പെട്ടു, കൂടാതെ നാട്ടിലുള്ള കുടുംബാംഗങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ട്. എന്നാലും, യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനോട് അഭ്യർഥിക്കാൻ ഒലേഷ്യ വിസമ്മതിച്ചു.
'പുടിനോട് അപേക്ഷിക്കുക, അയാള്‍ മനുഷ്യനല്ല. റഷ്യയിലെ ജനങ്ങളോടും അമ്മമാരോടും യുദ്ധം നിര്‍ത്താന്‍ അവരുടെ സര്‍കാരിനെ നിര്‍ബന്ധിക്കാന്‍ ഞാന്‍ അഭ്യർഥിക്കും, ' ഒലേഷ്യ വ്യക്തമാക്കി. തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലെ മദുര, ട്രാലില്‍ താമസിക്കുകയാണ് ഒലേഷ്യ. ബിലാല്‍ അഹ്‌മദ് ആണ് ഭര്‍ത്താവ്. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്.
'എനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ല, കാരണം യുക്രൈനില്‍ രാത്രി എന്ത് സംഭവിക്കുമെന്ന് അറിയില്ല. എന്റെ മാതാപിതാക്കള്‍ക്കും മുത്തശ്ശിക്കും പ്രായമായി, യുദ്ധം രൂക്ഷമായാല്‍ അവര്‍ക്ക് എങ്ങോട്ടെങ്കിലും മാറാന്‍ കഴിയില്ല, '-ഒലേഷ്യ ആശങ്ക അറിയിച്ചു. രാവിലെ താന്‍ ആദ്യം ചെയ്യുന്നത് മാതാപിതാക്കളെ വിളിക്കുകയാണെന്ന് അവർ പറഞ്ഞു. 'സാഹചര്യം അറിയാനായി ഒരു ദിവസംപലതവണ അവരെ വിളിക്കാറുണ്ട്'.
യുദ്ധം ആരംഭിച്ചതുമുതല്‍ ഒലേഷ്യ അസ്വസ്ഥയായിരുന്നെന്ന് ഭര്‍ത്താവ് പറഞ്ഞു. 'അവള്‍ അപൂര്‍വമായേ സംസാരിക്കാറുള്ളൂ, ആഹാരം പോലം നല്ലപോലെ കഴിക്കുന്നില്ല, എപ്പോഴും ടിവിയില്‍ നോക്കിയിരിക്കുന്നു.' യുക്രൈന്‍ തലസ്ഥാനമായ കൈവിനു പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന സൈറ്റോമിര്‍ സ്വദേശിയാണ് ഒലേഷ്യ. ഗോവയിലെ കശ്മീര്‍ കരകൗശല ഷോറൂമില്‍ ജോലി ചെയ്യുന്ന ബിലാലിനെ 2014-ല്‍ വിവാഹം കഴിച്ചു.
Keywords: Ukrainian woman married to a Kashmiri worried for kin, spending sleepless nights, National, Srinagar, Kashmir, News, Top-Headlines, Russia, Vladimar Putin, Ukraine, Couples, War, Goa.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.