SWISS-TOWER 24/07/2023

ഹരീഷ് റാവതിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിത്വം തള്ളി! ഉത്തരാഖണ്ഡിൽ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ഡെറാഡൂൺ: (www.kvartha.com 24.07.2021)
വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് ഹരീഷ് റാവത് മുഖ്യമന്ത്രി സ്ഥാനാര്ഥിയാകുമെന്ന അഭ്യൂഹങ്ങൾ തള്ളി ദേവേന്ദർ യാദവ്. ഉത്തരാഖണ്ഡിലെ തിരഞ്ഞെടുപ്പ് ശേഷമായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നും ദേവേന്ദർ യാദവ് പറഞ്ഞു. ഉത്തരാഖണ്ഡിലെ തിരഞ്ഞെടുപ്പ്  പ്രചാരണ ചുമതല വഹിക്കുന്ന നേതാവാണ് ദേവേന്ദർ യാദവ്. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചാൽ ഹരീഷ് റാവത് മുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങൾക്ക് ഇതോടെ വിരാമമായി.  
Aster mims 04/11/2022

ഹരീഷ് റാവതിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിത്വം തള്ളി! ഉത്തരാഖണ്ഡിൽ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കും

തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റിയുടെ ചെയർമാൻ കൂടിയാണ് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായ ഹരീഷ് റാവത്. കൂട്ടായ പ്രവർത്തനങ്ങളിലൂടെയാണ് പാർടി ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുകയെന്നും ദേവേന്ദർ വ്യക്തമാക്കി. 

ഹരീഷ് റാവത് പരിചയസമ്പന്നനായ നേതാവാണ്. തിരഞ്ഞെടുപ്പിൽ കൂട്ടായ പ്രവർത്തനങ്ങളാണ് വേണ്ടത്. സ്ഥാനാർഥികളെ വോടർമാർ തിരഞ്ഞെടുത്ത ശേഷമായിരിക്കും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുക- ദേവേന്ദർ യാദവ് പറഞ്ഞു. അതേസമയം, ഉത്തരാഖണ്ഡ് സംസ്ഥാന കോൺഗ്രസ്  പ്രസിഡന്റായി ഗണേശ് ഗോഡിയാളിനെ പാർടി നിയമിച്ചിരുന്നു. 

പ്രീതം സിങ്ങിനെ കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി നേതാവായും ഹരീഷ് റാവത്തിനെ പ്രചാരണ സമിതി ചെയർമാനായും പാർട്ടി തിരഞ്ഞെടുത്തു. ജീത് റാം, ഭുവൻ കപ്രി, തിലക് രാജ് ബെഹാർ, രഞ്ജിത് റാവത്  എന്നീ നേതാക്കളെ വർക്കിംഗ് പ്രസിഡന്റുമാരായും  നിയമിച്ചു. ആര്യന്ദ്ര ശർമയെ ഉത്തരാഖണ്ഡ് കോൺഗ്രസിന്റെ ട്രഷററായി നിയമിച്ചു.

ഉത്തരാഖണ്ഡിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വർഷം ആദ്യം നടക്കുമെന്നാണ് സൂചന. 

SUMMARY: The party made Pritam Singh as Leader of Congress Legislative Party and Harish Rawat as chairman of the campaign committee.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia