SWISS-TOWER 24/07/2023

UK Journalist | ബ്രിടനില്‍ നിന്നും സഹായ നിധിയായി ലഭിച്ച പണം ഇന്‍ഡ്യ തിരികെ നല്‍കണമെന്ന് ചാന്ദ്രദൗത്യം വിജയകരമായതിന് പിന്നാലെ യുകെ മാധ്യമപ്രവര്‍ത്തകന്‍; സമൂഹ മാധ്യമങ്ങളില്‍ വൈറലായി വീഡിയോ

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ബ്രിടനില്‍ നിന്നും ഇന്‍ഡ്യയ്ക്ക് സഹായ നിധിയായി ലഭിച്ച പണം തിരികെ നല്‍കണമെന്ന് ഇന്‍ഡ്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-3 വിജയകരമായതിന് പിന്നാലെ ഒരു ബ്രിടീഷ് മാധ്യമപ്രവര്‍ത്തകന്‍ ആവശ്യപ്പെടുന്ന വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 2016 നും 2021 നും ഇടയില്‍ ബ്രിടീഷ് സര്‍കാര്‍ സഹായ നിധിയായി നല്‍കിയ 24,081.09 കോടി രൂപ ഇന്‍ഡ്യ തിരികെ നല്‍കണമെന്നാണ് ഈ മാധ്യമ പ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടത്.
Aster mims 04/11/2022

സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ വീഡിയോയില്‍ മാധ്യമപ്രവര്‍ത്തകന്റെ വാക്കുകള്‍ ഇങ്ങനെയാണ്:
'ചന്ദ്രന്റെ സൗത് പോളില്‍ ഇറങ്ങിയതിന് ഇന്‍ഡ്യയെ അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതോടൊപ്പം  2016 നും 2021 നും ഇടയില്‍ ഞങ്ങള്‍ അയച്ച 24,081.09 കോടി രൂപയുടെ സഹായധനം തിരികെ നല്‍കാന്‍ ഇന്‍ഡ്യയെ ക്ഷണിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. അടുത്ത വര്‍ഷം 597.03 കോടി രൂപയാണ് നല്‍കാന്‍ തയ്യാറായിരിക്കുന്നത്. എന്നാല്‍, ബ്രിടീഷ് നികുതി ദായകര്‍ അതിന് അനുവദിക്കില്ലെന്ന് ഞാന്‍ കരുതുന്നു. കാരണം ചട്ടം പോലെ ബഹിരാകാശ പദ്ധതിയുള്ള രാജ്യങ്ങള്‍ക്ക് നമ്മള്‍ പണം നല്‍കരുത്.' 

നമ്മുടെ ഈ നേട്ടത്തില്‍ ബ്രിടീഷ് മാധ്യമങ്ങള്‍ അത്ര സന്തുഷ്ടരല്ലെന്നാണ് വാര്‍ത്താഅവതാരകന്റെ വീഡിയോയില്‍നിന്നും മനസിലാവുന്നത്. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ കമന്റ് സെക്ഷനില്‍ വലിയ വിമര്‍ശനമാണ് ഇന്‍ഡ്യക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ഇന്‍ഡ്യയുടെ നേട്ടത്തില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നും തുടങ്ങി, നിരവധി കമന്റുകളാണ് സാമൂഹിക മാധ്യമങ്ങളില്‍ ഈ വീഡിയോക്കെതിരെ നിറയുന്നത്.  

രാജ്യ ചരിത്രത്തില്‍ ഇനി ഓഗസ്റ്റ് 23 എന്നെന്നും ഓര്‍മിക്കപ്പെടുന്ന ദിവസമാണ്. ചന്ദ്രയാന്‍ 3 വിജയകരമായി ചന്ദ്രനില്‍ ഇറങ്ങിയതോടെ ഈ നിര്‍ണായക നേട്ടം മറ്റൊരു പൊന്‍ തൂവല്‍ കൂടിയാണ് ഐഎസ്ആര്‍ഒ യ്ക്ക് സമ്മാനിച്ചിരിക്കുന്നത്. ചന്ദ്രന്റെ സൗത് പോളില്‍ ഇറങ്ങുന്ന ആദ്യത്തെ രാജ്യം എന്ന നേട്ടം ഇന്‍ഡ്യയ്ക്കാണ് സ്വന്തം. എല്ലാ ഓഗസ്റ്റ് 23 ഇനി മുതല്‍ നാഷണല്‍ സ്പേസ് ഡേ ആയി ആഘോഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

UK Journalist | ബ്രിടനില്‍ നിന്നും സഹായ നിധിയായി ലഭിച്ച പണം ഇന്‍ഡ്യ തിരികെ നല്‍കണമെന്ന് ചാന്ദ്രദൗത്യം വിജയകരമായതിന് പിന്നാലെ യുകെ മാധ്യമപ്രവര്‍ത്തകന്‍; സമൂഹ മാധ്യമങ്ങളില്‍ വൈറലായി വീഡിയോ


Keywords:  News, National, National-News, Social-Meida-News, UK Journalist, Chandrayaan-3, British Media, News Anchor, Foreign Aid, India, UK journalist says 'return our £2.3 bn' after India's Chandrayaan-3 mission.

  


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia