Akshata Murty | ഗോവയിലെ കടല്‍തിരകളിലൂടെ സ്പീഡ് ബോട് യാത്ര ആസ്വദിച്ച് ബ്രിടിഷ് പ്രഥമവനിത അക്ഷത മൂര്‍ത്തിയും മക്കളും

 




പനജി: (www.kvartha.com) ഗോവയില്‍ അവധിയാഘോഷവുമായി യുകെ പ്രധാനമന്ത്രി ഋഷി സുനക്കിന്റെ അക്ഷത മൂര്‍ത്തിയും മക്കളും. ബ്രിടിഷ് പ്രഥമവനിതയും അവരുടെ രണ്ട് പെണ്‍മക്കളും അമ്മ സുധ മൂര്‍ത്തിയും സംസ്ഥാന തലസ്ഥാനമായ പനജിയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ തെക്കന്‍ ഗോവയിലെ ബെനൗലിം ബീചില്‍ അവധിക്കാലം ആഘോഷിക്കാന്‍ എത്തിയതായിരുന്നു.

Akshata Murty | ഗോവയിലെ കടല്‍തിരകളിലൂടെ സ്പീഡ് ബോട് യാത്ര ആസ്വദിച്ച് ബ്രിടിഷ് പ്രഥമവനിത അക്ഷത മൂര്‍ത്തിയും മക്കളും


ഗോവയിലെ കടല്‍തിരരകളിലൂടെ സ്പീഡ് ബോട് യാത്ര ആസ്വദിക്കുന്ന അക്ഷത മൂര്‍ത്തിയുടെ അപ്രതീക്ഷിത സന്ദര്‍ശനം ബീചിലുണ്ടായിരുന്നവരെയും വിസ്മയിപ്പിച്ചു. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍ ആര്‍ നാരായണമൂര്‍ത്തിയുടെയും സുധ മൂര്‍ത്തിയുടെയും മകളായ അക്ഷത ഗോവ യാത്രയില്‍ അമ്മയെയും ഒപ്പം കൂട്ടിയിരുന്നു. മക്കളായ അനൗഷ്‌കയും കൃഷ്ണയും സ്പീഡ് ബോടിലെ യാത്രയുള്‍പെടെ നന്നായി ആസ്വദിച്ചു.

Akshata Murty | ഗോവയിലെ കടല്‍തിരകളിലൂടെ സ്പീഡ് ബോട് യാത്ര ആസ്വദിച്ച് ബ്രിടിഷ് പ്രഥമവനിത അക്ഷത മൂര്‍ത്തിയും മക്കളും


അനവധി ഗോവക്കാര്‍ ബ്രിടനിലുണ്ടെന്നും അവരുടെ ക്ഷേമം ഉറപ്പാക്കണമെന്നും അക്ഷതയ്ക്കായി സ്പീഡ് ബോട് ഏര്‍പെടുത്തിയ നാട്ടുകാരന്‍ പെലെ അഭ്യര്‍ഥിച്ചപ്പോള്‍ അക്കാര്യം ഏറ്റെന്നായിരുന്നു പുഞ്ചിരിയോടെ പ്രതികരണം.

നേരത്തെ ക്രികറ്റ് ഇതിഹാസം സചിന്‍ ടെന്‍ഡുല്‍കറിന് ബെനൗലിം ബീചില്‍ ആതിഥേയത്വം വഹിച്ചപ്പോഴും പെലെ പ്രശസ്തി നേടിയിരുന്നു.

Keywords:  News,National,India,Goa,Holidays,Prime Minister,Top-Headlines,Latest-News, UK First Lady Akshata Murty, Daughters Spotted Holidaying In Goa
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia