രക്തത്തിലെ അണുബാധ അപ്രതീക്ഷിതമായി പടര്‍ന്നതാണ് ജയലളിതയുടെ മരണത്തിന് കാരണമെന്ന് ഡോക്ടറുടെ വെളിപ്പെടുത്തല്‍
Feb 6, 2017, 17:04 IST
ചെന്നൈ: (www.kvartha.com 06.02.2017) രക്തത്തിലെ അണുബാധ അപ്രതീക്ഷിതമായി ശരീരത്തില്‍ പടര്‍ന്നതാണ് ജയലളിതയുടെ മരണത്തിന് കാരണമെന്ന് ചികിത്സിച്ച ഡോക്ടറുടെ വെളിപ്പെടുത്തല്‍.
പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ അണുബാധയുടെ ഉറവിടത്തെ കുറിച്ച് നിശ്ചയമില്ലായിരുന്നുവെന്നും പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് അത് കണ്ടെത്താന്‍ കഴിഞ്ഞതെന്നും ജയലളിതയെ ചികിത്സിച്ച ലണ്ടനില്‍ നിന്നുള്ള ഡോക്ടര്‍ റിച്ചാര്‍ഡ് ജോണ്‍ ബെയ്‌ലെ പറഞ്ഞു.
ജയലളിതയുടെ രക്തത്തിലാണ് അണുബാധ ഉണ്ടായിരുന്നത്. ഈ അണുബാധ നിയന്ത്രണാധീതമാവുകയും ശരീരം മുഴുവനും പടരുകയുമായിരുന്നു. ഇതാണ് മരണകാരണമെന്നും അപ്പോളോയിലെ ഡോക്ടര്‍മാര്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഡോക്ടര്‍ റിച്ചാര്‍ഡ് അറിയിച്ചു.
ജയലളിതയുടെ രക്തത്തില്‍ ബാക്ടീരിയ വളര്‍ന്നതാണ് ആരോഗ്യം മോശമാവാന്‍ കാരണം. നവംബര്‍ 19ന് ഉപതിരഞ്ഞെടുപ്പ് നടന്ന തൃപ്പരന്‍കുന്ദ്ര മണ്ഡലത്തില്‍ പാര്‍ട്ടിയുടെ നോമിനിയെ മത്സരിക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ പേപ്പറുകളില്‍ ഒപ്പുവയ്ക്കുമ്പോള്‍ ജയലളിത ബോധവതിയായിരുന്നു. എന്നാല്‍ ശരീരം ക്ഷീണിച്ചിരുന്നതിനാല്‍ അവര്‍ക്ക് ഒപ്പിടാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ താനാണ് ജയലളിതയുടെ കൈവിരല്‍ പിടിച്ച് പേപ്പറുകളില്‍ അടയാളം പതിപ്പിച്ചതെന്നും ബെയ്‌ലെ പറഞ്ഞു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം മൂന്ന് ദിവസത്തോളം ജയലളിത ബോധവതിയായിരുന്നു. എന്നാല്‍, അപ്രതീക്ഷിതമായാണ് അണുബാധ നിയന്ത്രണാതീതമായത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അണുബാധ വേഗത്തില്‍ പടരാനുള്ള സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Also Read:
കാഞ്ഞങ്ങാട് നഗരസഭയില്‍ കെട്ടിടനിര്‍മാണത്തിനുള്ള അപേക്ഷകള്‍ക്ക് വിലക്കേര്‍പെടുത്തി നോട്ടീസ് പതിച്ചു; പ്രതിഷേധവുമായി ഗുണഭോക്താക്കള്‍
ജയലളിതയുടെ രക്തത്തില്‍ ബാക്ടീരിയ വളര്‍ന്നതാണ് ആരോഗ്യം മോശമാവാന്‍ കാരണം. നവംബര്‍ 19ന് ഉപതിരഞ്ഞെടുപ്പ് നടന്ന തൃപ്പരന്‍കുന്ദ്ര മണ്ഡലത്തില്‍ പാര്‍ട്ടിയുടെ നോമിനിയെ മത്സരിക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ പേപ്പറുകളില്‍ ഒപ്പുവയ്ക്കുമ്പോള്‍ ജയലളിത ബോധവതിയായിരുന്നു. എന്നാല്‍ ശരീരം ക്ഷീണിച്ചിരുന്നതിനാല്‍ അവര്‍ക്ക് ഒപ്പിടാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ താനാണ് ജയലളിതയുടെ കൈവിരല്‍ പിടിച്ച് പേപ്പറുകളില്‍ അടയാളം പതിപ്പിച്ചതെന്നും ബെയ്‌ലെ പറഞ്ഞു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം മൂന്ന് ദിവസത്തോളം ജയലളിത ബോധവതിയായിരുന്നു. എന്നാല്‍, അപ്രതീക്ഷിതമായാണ് അണുബാധ നിയന്ത്രണാതീതമായത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അണുബാധ വേഗത്തില്‍ പടരാനുള്ള സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Also Read:
Keywords: UK doctor reveals details behind Jaya's death 'mystery': Major points from his press conference in TN, Chennai, Hospital, Treatment, News, Press meet, Election, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.